രാജ്യവ്യാപക ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് ഇറാനിയൻ നടി തരാനെ അലിദൂസ്തി . ശിരോവസ്ത്രമില്ലാത്ത തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തു. 2017-ൽ അക്കാദമി അവാർഡ് നേടിയ “ദ സെയിൽസ്മാൻ” എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയ താരമാണ് തരാനെ അലിദൂസ്തി . കുർദിഷ് ഭാഷയിൽ “സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം” എന്നെഴുതിയ ബോർഡും ചിത്രത്തിൽ കാണാം.
“അനുയോജ്യമായ വസ്ത്രം” ധരിക്കാത്തതിന്റെ പേരിൽ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ സെപ്തംബർ 16 ന് മഹ്സ അമിനിയുടെ മരണത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട പ്രകടനങ്ങളിലെ ജനപ്രിയ മുദ്രാവാക്യമാണ് ഇത് .
1979 ലെ വിപ്ലവത്തിന് ശേഷം ഇറാൻ സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രതിഷേധം ഉയർത്തുന്നത്. “നിങ്ങളുടെ അവസാന അഭാവം, പാടുന്ന പക്ഷികളുടെ കുടിയേറ്റം, ഈ കലാപത്തിന്റെ അവസാനമല്ല.”- ഫോട്ടോയ്ക്കൊപ്പം, തരാനെ അലിദൂസ്തി കുറിച്ചു.
നേരത്തെയും ഇറാന്റെ നയങ്ങളെ വിമർശിച്ച് തരാനെ അലിദൂസ്തി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പങ്ക് വച്ചിട്ടുണ്ട് . പ്രതിഷേധത്തിന്റെ തുടക്കം മുതൽ, അഞ്ച് ഇറാനിയൻ വനിതാ നടിമാരെങ്കിലും പ്രകടനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിക്കാത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Comments