കണ്ണിൽ ഇങ്ങനെ തിരുമ്മരുതേ; കണ്ണിനെ പൊന്നുപോലെ കാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണിൽ ഇങ്ങനെ തിരുമ്മരുതേ; കണ്ണിനെ പൊന്നുപോലെ കാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 01:54 pm IST
Facebook
Twitter
WhatsAppTelegram

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന ചൊല്ല് നമ്മുടെയെല്ലാം ജീവിതത്തിൽ ഒരു പരിധി വരെ ശരിയാണ്. ശരീരത്തിൽ ഏറ്റവും അധികം പരിഗണന അർഹിക്കുന്ന ഭാഗമാണ് നമ്മുടെ കണ്ണുകൾ. കണ്ണുകളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതലറിയാം.

* പഴങ്ങളും ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചീര പോലുള്ള ഇലക്കറികളിൽ ലൂട്ടിൻ, സീക്സാന്തിൻ എന്നീ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കുറയുന്നതു പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇവ കണ്ണിനെ സംരക്ഷിക്കും. അതേ പോലെ മീനും മീനെണ്ണ അടങ്ങിയ ഭക്ഷണവും ശീലമാക്കുന്നതും നല്ലതാണ്. മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ള ഓമേഗ 3 ഫാറ്റി ആസിഡുകൾ കാഴ്‌ച്ചക്കുറവുണ്ടാവാനുള്ള സാധ്യത കുറയ്‌ക്കുന്നു.

* കംപ്യൂട്ടർ ഉപയോഗിക്കുന്നവരിലും എസി മുറികളിൽ ജോലി ചെയ്യുന്നവരിലും ചില പ്രത്യേക രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരിലും കണ്ണുനീരിന്റെ ഉത്പാദനം കുറയുകയും കണ്ണിൽ വരൾച്ച അനുഭവപ്പെടുകയും ചെയ്യാറുണ്ട്. കണ്ണിൽ എല്ലായ്പ്പോഴും ഈർപ്പം ഉണ്ടാകേണ്ടത് ആവശ്യമാണ്. കണ്ണുനീരാണ് കണ്ണിനെ സംരക്ഷിക്കുന്നതും രോഗങ്ങളിൽ നിന്ന് രക്ഷിക്കുന്നതും. കണ്ണുനീർ ഇല്ലാതായാൽ കണ്ണിനു ചുവപ്പും തരുതരുപ്പും അനുഭവപ്പെടാം.ഡ്രൈ ഐ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. അതേ പോലെ ലാപ്ടോപ്പും കംപ്യൂട്ടറും തുടർച്ചയായി നോക്കുന്നവർ ആന്റി-ഗ്ലെയർ കണ്ണട ഉപയോഗിക്കുന്നത് കണ്ണിനു സംരക്ഷണം നൽകും.

* കാഠിന്യമേറിയ സൂര്യപ്രകാശത്തിലിറങ്ങുമ്പോൾ സൺഗ്ലാസ് ധരിക്കുകയോ വീതി കൂടിയ തൊപ്പി ധരിക്കുകയോ ചെയ്യുക. അൾട്രാ വയലറ്റ് രശ്മികൾ കണ്ണുകളിൽ ആഘാതമേൽപ്പിക്കുന്നത് കുറയ്‌ക്കാനാണിത്. പ്രായമായവരുടെ കണ്ണുകളിൽ അൾട്രാവയലറ്റ് രശ്മികളേറ്റാൽ ഞരമ്പുകൾക്ക് തകരാർ സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പൊടിപടലങ്ങളുള്ളപ്പോഴും ബൈക്കിൽ പോകുമ്പോഴുമെല്ലാം കണ്ണട ധരിക്കുക. അസ്വസ്ഥത തോന്നിയാൽ കണ്ണ് ശുദ്ധജലത്തിൽ കഴുകുകയും വേണം.

* കണ്ണിൽ പൊടി വീണാൽ ഒരിക്കലും കണ്ണുകൾ തിരുമ്മരുത്. ഇങ്ങനെ ചെയ്താൽ കണ്ണിനുള്ളിൽ പോറലേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പൊടിയോ കരടോ പ്രാണികളോ പെട്ടാൽ കണ്ണു തുറന്നു പിടിച്ച് ശുദ്ധമായ വെള്ളം കൊണ്ട് കഴുകുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. മൃദുവായ ഒരു തുണി ഉപയോഗിച്ച് പതിയെ പൊടി മാറ്റാനും ശ്രമിക്കാം. കൃഷ്ണമണിക്കുള്ളിലാണ് പൊടി വീണതെങ്കിൽ ഇങ്ങനെ ചെയ്യരുത്. കൃഷ്ണമണിക്ക് ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത ഉണ്ട്. ഡോക്ടറുടെ സഹായത്തോടെ മാത്രമെ ഇത് നീക്കാൻ ശ്രമിക്കാവു.

* കണ്ണുകളിൽ മേക്കപ്പ് ചെയ്യാനുപയോഗിക്കുന്ന വസ്തുക്കൾ ആറ് മാസത്തിലൊരിക്കൽ മാറ്റുക. മേക്കപ്പുകൾ വഴി ബാക്ടീരിയ കൺപീലികളേയും കൺപോളയെയും ബാധിക്കാം. ഇത് കണ്ണൂകൾക്ക് ദോഷകരമായി മാറാൻ സാദ്ധ്യതയുണ്ട്. ചൊറിച്ചിലോ നീറ്റലോ അനുഭവപ്പെടുകയാണെങ്കിൽ അവ വീണ്ടും ഉപയോഗിക്കാതിരിക്കേണ്ടതാണ്. കോണ്ടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ നിർദ്ദേശിച്ചിരിക്കുന്ന സമയപരിധിക്കപ്പുറം ഉപയോഗിക്കാതിരിക്കുക. മാത്രവുമല്ല കോണ്ടാക്റ്റ് ലെൻസുകൾ ധരിച്ച് ഉറങ്ങിപോകാതിരിക്കാനും ശ്രദ്ധിക്കണം.

* കണ്ണിൽ കഴിയുന്നതും സ്പർശിക്കാതിരിക്കുക. കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക. യാത്ര കഴിഞ്ഞ് വരുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കണ്ണ് കഴുകുന്നത് ശീലമാക്കാം. ആദ്യം കൈകൾ രണ്ടും സോപ്പിട്ട് കഴുകി വൃത്തിയാക്കണം. എന്നിട്ടേ കണ്ണുകൾ കഴുകാനൊരുങ്ങാവൂ. ആറു മാസത്തിലൊരിക്കൽ നേത്രരോഗ വിദഗ്ധനെ സന്ദർശിച്ച് കണ്ണുകളുടെ ആരോഗ്യം ഉറപ്പു വരുത്തുന്നതും നല്ലതാണ്.

 

Tags: Healtheyes
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies