നാദപ്രഭു കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; ആരാണ് ബംഗളൂരുവിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന നാദപ്രഭു കെംപഗൗഡ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാദപ്രഭു കെംപഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; ആരാണ് ബംഗളൂരുവിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന നാദപ്രഭു കെംപഗൗഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 03:02 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ബംഗളൂരു സ്ഥാപകൻ നാദപ്രഭു കെംപഗൗഡയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. അഭിവൃദ്ധിയുടെ പ്രതിമ ( സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി) എന്നാണിത് അറിയപ്പെടുക.

പ്രതിമയ്‌ക്ക് 220 ടൺ ഭാരമുണ്ട്. 4 ടൺ ഭാരമുള്ള വാളും ഇതിലുണ്ട്. 98 ടൺ വെങ്കലവും 120 ടൺ സ്റ്റീലും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അനുസരിച്ച്, ഒരു നഗരത്തിന്റെ സ്ഥാപകന്റെ ആദ്യത്തേതും ഏറ്റവും ഉയരം കൂടിയതുമായി വെങ്കല പ്രതിമയാണിത്.

ബംഗളൂരു നഗരത്തിന്റെ വളർച്ചയ്‌ക്കായി നാദപ്രഭു കെംപഗൗഡ നൽകിയ സംഭാവനകളുടെ സ്മരണയ്‌ക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു ഭരണാധികാരിയായിരുന്നു നാദപ്രഭു കെംപഗൗഡ. ഇന്ന് ബംഗളൂരു എന്നറിയപ്പെടുന്ന നഗരത്തിന് 1537 ൽ അടിത്തറ പാകിയ മഹാവ്യക്തിത്വമാണ് അദ്ദേഹം.

തന്റെ മന്ത്രിക്കും ഉപദേശകനുമൊപ്പം വേട്ടയാടുന്നതിനിടെയാണ് പുതിയ നഗരം പണിയാനുള്ള ആശയം നാദപ്രഭുവിന്റെ മനസിലുദിക്കുന്നത്. തുടർന്ന് നഗരത്തിൽ ക്ഷേത്രങ്ങൾ, കോട്ട, വാട്ടർ ടാങ്കുകൾ, കന്റോൺമെന്റ് എന്നിവ നിർമ്മിക്കാൻ നാദപ്രഭു കെംപഗൗഡ പദ്ധതിയിട്ടു. അച്യുതരായ ചക്രവർത്തിയിൽ നിന്ന് അനുവാദം ലഭിച്ച ശേഷം, അദ്ദേഹം ബംഗളൂരു കോട്ടയും പട്ടണവും നിർമ്മിച്ചു. എഡി 1537ൽ ലാണ് അദ്ദേഹം നഗരം നിർമ്മിക്കാനാരംഭിച്ചത്.

സമൂഹത്തിൽ നിലനിന്നിരുന്ന ക്രൂരമായ ചില ആചാരങ്ങളും അദ്ദേഹം തുടച്ചുനീക്കി. വിധവകളായ സ്ത്രീകൾ ഇടതുകൈയിലെ വിരലുകൾ മുറിച്ചുകളയുന്ന സമ്പ്രദായമായിരുന്നു ബന്ദി ദേവരു. ഇത് നിരോധിച്ചത് നാദപ്രഭുവാണ്.

കന്നഡ കൂടാതെ മറ്റ് ഭാഷകളിലും അദ്ദേഹം വിദഗ്ധനായിരുന്നു. തെലുങ്കിൽ ഗംഗാഗൗരിവിലാസം എന്ന പേരിൽ ഒരു യക്ഷഗാന നാടകം രചിച്ചിട്ടുണ്ട്. 1569-ലാണ് നാദപ്രഭു കെംപഗൗഡ മരിച്ചത് എന്ന് ചരിത്രം പറയുന്നു.

കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം 23 ഏക്കർ ഹെറിറ്റേജ് പാർക്കിലാണ് ഈ കൂറ്റൻ നിർമിതി നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ശിൽപിയും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ രാം വന്ജി സുതാറാണ് 84 കോടി രൂപ ചെലവ് വരുന്ന പ്രതിമ രൂപകല്പന ചെയ്തത് . ഗുജറാത്തിലെ ഏകതാ പ്രതിമയും, ബംഗളൂരുവിലെ വിധാൻ സൗധയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ എന്നിവയും സുതാർ ആണ് നിർമിച്ചത്.

Tags: Narendra ModiNadaprabhu KempegowdaKempegowdaStatue of Prosperityഅഭിവൃദ്ധിയുടെ പ്രതിമ
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies