ഹൈദരാബാദ്: തെലങ്കാനയിൽ പ്രവാചക നിന്ദ ആരോപിച്ച് കോളേജ് വിദ്യാർത്ഥിയ്ക്ക് ഹോസ്റ്റലിൽ ക്രൂരമർദ്ദനം. രംഗ റെഡ്ഡി ജില്ലയിലായിരുന്നു സംഭവം. ഷാൻകെർപള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ബിസിനസ്സ് സ്കൂളിലെ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചത്.
ഈ മാസം ഒന്നിനായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് ഒരു സംഘം വിദ്യാർത്ഥിയുടെ മുറിയിൽ എത്തി ആക്രമിക്കുകയായിരുന്നു. പ്രവാചകനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇതിന് പുറമേ നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിക്കാനും ശ്രമിച്ചു.
സംഭവത്തിൽ കോളേജ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി പരാതി നൽകിയിട്ടില്ല.
Comments