ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധി പാർലമെന്റ് ശീതകാല സമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത. ഭാരത് ജോഡോ യാത്ര തുടരുന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് പാർലമെന്റിന്റെ ശൈത്യകാലം സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. അദ്ദേഹം ജോഡോ യാത്രയുമായി തിരക്കിലായിരിക്കും പാർലമെന്റ് സമ്മേളനത്തിനായി മാത്രം രാഹുൽ ജോഡോ യാത്ര നിർത്തിവെക്കില്ലെന്നായിരുന്നു ജയ്റാം രമേശ് പറഞ്ഞത്.
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 66 ദിവസം പിന്നിട്ടു. മഹാരാഷ്ട്രയിലൂടെയാണ് ഇപ്പോൾ യാത്ര പര്യടനം തുടരുന്നത്.ഇതിനിടെ ശിവസേന എംഎൽഎയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയും യാത്രയിൽ പങ്കുചേർന്നിരുന്നു
Comments