ഡൽഹി: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താൻ തോറ്റതിന് പിന്നാലെ മുൻ പാകിസ്താൻ താരം ഷോയിബ് അക്തറിനെ പരിഹസിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. പരാജയത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് അക്തർ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിനാണ് ഷമിയുടെ പ്രതികരണം. ‘ക്ഷമിക്കണം സഹോദരാ, ഇതാണ് കർമ്മ’ എന്നാണ് ഷൊയ്ബ് അക്തറിന്റെ പോസ്റ്റിന് മുഹമ്മദ് ഷമി നൽകിയ മറുപടി. അതേസമയം, എന്താണ് ഷമിയുടെ പ്രതികരണത്തിന് കാരണമെന്ന് തിരയുകയാണ് ക്രിക്കറ്റ് പ്രേമികൾ.
Sorry brother
It’s call karma 💔💔💔 https://t.co/DpaIliRYkd
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) November 13, 2022
അക്തറിനെ പരിഹസിക്കാനുള്ള കാരണമെന്താണെന്ന് ക്രിക്കറ്റ് പ്രേമികൾ തിരയുന്നതിനിടെ പോസ്റ്റിന് താഴെ ടി20 ലോകകപ്പ് 2022 ടീമിലേക്ക് ഷമിയെ തിരഞ്ഞെടുത്തതിനെ അക്തർ ചോദ്യം ചെയ്ത ഒരു വീഡിയോ ചിലർ ചൂണ്ടിക്കാട്ടി. സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ അക്തർ ഇന്ത്യയെയും ഷമിയെയും പരിഹസിച്ചിരുന്നു. ഇന്ത്യയ്‌ക്ക് പാകിസ്താനൊപ്പം ഫൈനലിൽ എത്താനോ മെൽബണിലേക്ക് വരാൻ വിമാനം കയറാനോ അർഹതയില്ല. കാരണം, അവരുടെ ക്രിക്കറ്റ് നിലവാരം അവർ തുറന്നുകാട്ടി എന്ന് അക്തർ പരിഹസിച്ചിരുന്നു.
സെമിയിലെത്തുക എന്നത് വലിയ കാര്യമല്ല. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണ്. അവർ ഷമിയെ ടീമിൽ ചേർത്തു. ഷമി ഒരു നല്ല ഫാസ്റ്റ് ബൗളറാണ്, പക്ഷേ ടീമിൽ ഇടം പിടിക്കാൻ യോഗ്യനല്ല. ഇന്ത്യയുടെ അവസാന ഇലവൻ ആരാണെന്ന് ഇപ്പോൾ പറയാനാകില്ല. സ്പിൻ ബൗളിംഗിൽ ഇന്ത്യയ്‌ക്ക് ആഴമുണ്ടെന്ന് ഞാൻ കരുതുന്നില്ല എന്നിങ്ങനെ അക്തർ വീഡിയോയിലൂടെ പരിഹസിച്ചിരുന്നു. എന്തായാലും പാകിസ്താന്റെ പരാജയത്തിന് പിന്നാലെ അക്തറിന് ഷമി നൽകിയ മറുപടി വൈറലാകുകയാണ്.















