പ്രധാനമന്ത്രി മോദിയുടെ പാത പിന്തുടർന്ന് ജനങ്ങളെ സേവിക്കാൻ അവൾ ആഗ്രഹിക്കുന്നു; ഭാര്യയെക്കുറിച്ച് വാചാലനായി രവീന്ദ്ര ജഡേജ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി മോദിയുടെ പാത പിന്തുടർന്ന് ജനങ്ങളെ സേവിക്കാൻ അവൾ ആഗ്രഹിക്കുന്നു; ഭാര്യയെക്കുറിച്ച് വാചാലനായി രവീന്ദ്ര ജഡേജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 03:03 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന റിവാബ ജഡേജയ്‌ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ചതിന് പിന്നാലെ ജാംനഗറിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് ഭർത്താവും ക്രിക്കറ്റ് താരവുമായ രവീന്ദ്ര ജഡേജ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കാവി കുർത്ത ധരിച്ചായിരുന്നു ജഡേജ ഭാര്യയ്‌ക്കൊപ്പം എത്തിയത്. ജാംനഗർ നോർത്ത് സീറ്റിലേക്കാണ് റിവാബ ജഡേജ മത്സരിക്കുന്നത്. ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.

”ആദ്യമായാണ് അവൾ എംഎൽഎ സ്ഥാനാർത്ഥിയാകുന്നത്. ഇതിൽ നിന്ന് അവൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനാകും. ഇതിലൂടെ അവൾക്ക് വീണ്ടും മികച്ചതാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പൊതുവെ എല്ലാവരെയും സഹായിക്കുന്ന സ്വഭാവപ്രകൃതിയാണ് അവൾക്കുള്ളത്. എപ്പോഴും ആളുകളെ സഹായിക്കാൻ അവൾ ആഗ്രഹിക്കാറുണ്ട്. അങ്ങനെയാണ് അവൾ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടർന്നുകൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ അവൾ ആഗ്രഹിക്കുന്നു.” ജാംനഗറിൽ ഭാര്യയ്‌ക്കൊപ്പം എത്തിയ ജഡേജ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

കഴിഞ്ഞയാഴ്ച ബിജെപി പുറത്തിറക്കിയ 160 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയിൽ റിവാബ ജഡേജയുണ്ടായിരുന്നു. 2019ലാണ് റിവാബ ജഡേജ ബിജെപിയിൽ ചേർന്നത്.

തന്റെ ഭാര്യക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ച് ജഡേജ കഴിഞ്ഞ ദിവസം ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയ്‌ക്ക് വേണ്ടി ജാംനഗറിലെ ജനങ്ങളോടും തന്റെ ക്രിക്കറ്റ് ആരാധകരോടും വോട്ട് അഭ്യർത്ഥിച്ച ജഡേജ ഗുജറാത്തി ഭാഷയിലായിരുന്നു സംസാരിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനും ഭാര്യയ്‌ക്കൊപ്പം അദ്ദേഹമെത്തിയത്.

രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 1, 5 തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിന് ഫലപ്രഖ്യാപനമുണ്ടാകും.

Tags: BJPJamnagarravindra jadejaGujarat ElectionsRivaba JadejaJamnagar North
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies