കാക്കിക്കുള്ളിലെ കാപാലികർ; പോലീസ് സേനയിലുള്ളത് 744 ക്രിമിനൽ കേസ് പ്രതികൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാക്കിക്കുള്ളിലെ കാപാലികർ; പോലീസ് സേനയിലുള്ളത് 744 ക്രിമിനൽ കേസ് പ്രതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമപാലനം നടത്തേണ്ട പോലീസുകാർ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്ന വാർത്ത നിരന്തരം കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളീയ സമൂഹം.അടിപിടി കേസുകളിൽ മുതൽ പോക്‌സോ കേസുകളിൽ വരെ കാക്കികുപ്പായക്കാർ പ്രതികളാവുന്നത് മുഴുവൻ സേനയ്‌ക്കും വലിയ അപമാനമാണ് ഉണ്ടാക്കുന്നത്. ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാവുന്ന പോലീസുകാർക്ക് നേരെ സസ്‌പെൻഷനിൽ കൂടിയ നടപടി വരുന്നത് വളരെ അപൂർവ്വമായ സന്ദർഭങ്ങളിലാണെന്നതും ഇത്തരം പ്രവൃത്തികൾക്ക് വളമാകുന്നു.

കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കേരളത്തിലെ പോലീസ് സേനയിൽ 744 ക്രിമിനൽ കേസ് പ്രതികളാണ്  ഉള്ളത്. ലൈംഗികപീഡനം,കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കൽ,സ്ത്രീപീഡനം തുടങ്ങി ഗുരുതരമായ കേസുകളിൽ പ്രതിയായവർ സേനയിൽ ഇപ്പോഴും സസുഖം വാഴുന്നുവെന്നത് ആഭ്യന്തരവകുപ്പിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്.

സംസ്ഥാനത്ത് അഴിഞ്ഞാടുന്ന ഗുണ്ടകളുമായും ലഹരി- സെക്‌സ് മാഫിയകളുമായും രഹസ്യബന്ധം സൂക്ഷിച്ച് നിയമലംഘനത്തിനും ചില പോലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു. ആയിരവും ,പതിനായിരവും ,ലക്ഷങ്ങളും കൈക്കൂലി വാങ്ങി ഉന്നതൻമാർക്കെതിരെയുള്ള സാധാരണക്കാരുടെ കേസുകൾ തേയ്ച്ചുമാച്ചു കളയുന്നവരും കുറവല്ല. ക്രിമിനലുകൾ നിയന്ത്രണമില്ലാതെ വാഴുന്നത് പരസ്യമായ രഹസ്യമാണെങ്കിലും രാഷ്‌ട്രീയസംഘടനാ ബലത്തിന്റെ പേരിൽ ഇവർക്കെതിരെ ഒരു ചെറുവിരലനക്കാൻ പോലും പലരും ഭയപ്പെടുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ ഇത് വരെ സർവ്വീസിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ എണ്ണം 18 മാത്രമാണെന്ന് അറിയുമ്പോഴാണ് ഇതിന്റെ ഗൗരവം തിരിച്ചറിയാനാകുക.

പോലീസുകാർ ഉൾപ്പെട്ട നിരവധി ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും പരാതി പോലും ആവാത്ത കേസുകൾ അതിലുമപ്പുറമാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടെന്ന് ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പോലീസുകാരുടെ പട്ടികയുണ്ട്. ഇതിനുപുറമെ വിവിധ കേസുകളിൽ പ്രതിസ്ഥാനത്തുള്ള 691 പേരാണ്. തിരുവനന്തപുരം സിറ്റി 84, തിരുവനന്തപുരം റൂറൽ 110, കൊല്ലം സിറ്റി 48, കൊല്ലം റൂറൽ 42 ,പത്തനംതിട്ട 35 ,ആലപ്പുഴ 64 ,കോട്ടയം 42 ,ഇടുക്കി 26, എറണാകുളം സിറ്റി 50,എറണാകുളം റൂറൽ 40 ,തൃശൂർ സിറ്റി 36, തൃശൂർ റൂറൽ 30, പാലക്കാട് 48 ,മലപ്പുറം 37 ,കോഴിക്കോട് സിറ്റി 18 ,കോഴിക്കോട് റൂറൽ 16 കണ്ണൂർ 18 എന്നിങ്ങനെയാണ് ക്രമിനൽ കേസുകളിൽ പ്രതികളായ പോലീസുകാരുടെ എണ്ണം.

പോലീസുദ്യോഗസ്ഥരെ സേനയിൽ നിന്ന് പുറത്താക്കാൻ മൂന്ന് തരത്തിൽ വ്യവസ്ഥകളുണ്ട്. പോലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം,അസാന്മാർഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ സേനയിൽ നിന്ന് പുറത്താക്കാം. ഇനി അഥവാ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ശാരീരികമോ മാനസികമോ ആയ പെരുമാറ്റം കൊണ്ട് പോലീസ് ജോലിക്ക് ‘അൺഫിറ്റാണെങ്കിൽ’ 86(സി) ചട്ടപ്രകാരം പുറത്താക്കാം. അതും പോരാഞ്ഞ് പോലീസ് ആക്ടിൽ 2012-ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ചവരുത്തിയാലും പിരിച്ചുവിടാം. ഇത്രയും നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് കാക്കിക്കുള്ളിലെ കാപാലികർ അരങ്ങു വാഴുന്നത്.

Tags: Police
ShareTweetSendShare

More News from this section

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

Latest News

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies