800 കോടി തൊട്ട് ലോകജനസംഖ്യ; ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ലെന്ന് ഐക്യരാഷ്ട്രസഭ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

800 കോടി തൊട്ട് ലോകജനസംഖ്യ; ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ലെന്ന് ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:45 am IST
Facebook
Twitter
WhatsAppTelegram

800 കോടി ജനങ്ങളുള്ള ഗ്രഹം, അതാണിന്ന് നമ്മുടെ ഭൂമി. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ പ്രകാരം നവംബർ 15ന് ലോകജനസംഖ്യ 800 കോടി അഥവാ 8 ബില്യണിലെത്തിയിരിക്കുകയാണ്. ജനസംഖ്യാ വളർച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകൾ പ്രകാരം 2030ൽ ലോകജനസംഖ്യ 8.5 ബില്യണിലേക്കും (850 കോടി), 2050-ൽ 9.7 ബില്യണിലേക്കും 2080-കളിൽ അത് 10.4 ബില്യണായി (1004 കോടി) ഉയരുമെന്നുമാണ് നിഗമനം. 2080 മുതൽ 2100 വരെ ഈ കണക്ക് സ്ഥിരതയോടെ നിന്നേക്കും.

നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ആഗോളജനസംഖ്യയിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഐക്യരാഷ്‌ട്രസഭ ഈ വർഷം ജൂലൈ 11ന് പുറത്തിറക്കിയ റിപ്പോർട്ടിൽ 2023ൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നാണ് പ്രവചനം. അമേരിക്ക, ഇന്തൊനേഷ്യ, റഷ്യ എന്നീ രാജ്യങ്ങളാണ് ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും പിന്നിലായി ജനസംഖ്യാ വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങൾ.

അത്യാധുനിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിനാൽ ലോകത്ത് മരണനിരക്കും വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും എട്ട് രാജ്യങ്ങളിലാണ് ജനസംഖ്യാ വളർച്ച കൂടുതലായി രേഖപ്പെടുത്തുന്നത്. ഇന്ത്യ, പാകിസ്താൻ, എത്യോപ്യ, നൈജീരിയ, കോംഗോ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ അടുത്ത മുപ്പത് വർഷങ്ങളിൽ വലിയ തോതിൽ ജനസംഖ്യ വർധിക്കുമെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയും ചൈനയും ചേർന്നാൽ ആഗോള ജനസംഖ്യയുടെ 37 ശതമാനം വരും.

Tags: world population
Share
Tweet
SendShare

More News from this section

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

Latest News

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies