4000 കിലോമീറ്റർ ദൂരം; വാരാണസിയിൽ നിന്ന് ആഡംബരക്കപ്പലിൽ 50 ദിവസത്തെ യാത്ര; ജനുവരി 10ന് ആരംഭിക്കുന്ന യാത്രയിൽ നിങ്ങൾക്കും ഭാഗമാകാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

4000 കിലോമീറ്റർ ദൂരം; വാരാണസിയിൽ നിന്ന് ആഡംബരക്കപ്പലിൽ 50 ദിവസത്തെ യാത്ര; ജനുവരി 10ന് ആരംഭിക്കുന്ന യാത്രയിൽ നിങ്ങൾക്കും ഭാഗമാകാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 12:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജലസവാരി ആരംഭിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഇതിനുള്ള നടപടിക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഡിലേക്കായിരിക്കും ആഡംബര കപ്പലിന്റെ യാത്ര. 4000 കിലോമീറ്റർ ദൂരം 50 ദിവസം കൊണ്ടാണ് പൂർത്തിയാക്കുന്നത്. ഇന്ത്യയിലെ ഉൾനാടൻ ജലപാതകളുടെ വികസനം എന്ന ലക്ഷ്യത്തിൽ അടുത്ത വർഷം തന്നെ കപ്പലിന്റെ സർവീസ് ആരംഭിക്കും. ജനുവരി 10നാണ് കപ്പൽ ആദ്യ സർവീസ് ആരംഭിക്കുന്നത്.

കൊൽക്കത്ത, ധാക്ക തുടങ്ങിയ ഇടങ്ങളിലൂടെയെല്ലാം കപ്പൽ സഞ്ചരിക്കും. ജനുവരി 10ന് തുടങ്ങി മാർച്ച് ഒന്നിന് ആസാമിലെ ദിബ്രുഗഡ് ജില്ലയിലെ ബോഗിബീലിൽ കപ്പൽ എത്തിച്ചേരും. ഗംഗാ വിലാസ് എന്നാണ് ക്രൂയിസ് കപ്പലിന് പേര് നൽകിയിരിക്കുന്നത്. 50 ദിവസത്തെ യാത്രയിൽ 27 നദീതടങ്ങളിലൂടെയും 50ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയും കപ്പൽ കടന്നു പോകും. ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളും കാണാനുള്ള സൗകര്യം സഞ്ചാരികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.

നദിയിലൂടെ ഒരു കപ്പൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരിക്കും ഇതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. പുതിയ കപ്പൽ യാത്ര ആരംഭിക്കുന്നത് വഴി ഇന്ത്യയും ബംഗ്ലാദേശും ലോക റിവർ ക്രൂയിസ് ഭൂപടത്തിൽ ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു-സ്വകാര്യ പങ്കാളിത്തതോടെയായിരിക്കും കപ്പലിന്റെ പ്രവർത്തനം.

വാരാണസിയിൽ യാത്ര ആരംഭിച്ച് എട്ടാം ദിവസം ബക്സർ, രാംനഗർ, ഗാസിപൂർ എന്നിവിടങ്ങളിലൂടെ പാട്‌നയിലെത്തും. 4000 കിലോമീറ്റർ യാത്രയിൽ ഏകദേശം 1100 കിലോമീറ്റർ ദൂരം ബംഗ്ലാദേശിലൂടെയാണ് കപ്പൽ സഞ്ചരിക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് പ്രകാരമാണ് യാത്ര. അത്യാധുനിക സൗകര്യങ്ങളാണ് കപ്പലിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നതെന്നും അധികൃതർ പറയുന്നു.

Tags: VaranasiCRUISE SHIPGANGA VILASWorld’s longest river cruise
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies