എല്ലാ അഭിഭാഷകരെയും തുല്യമായി കാണണം; ആധുനികവും വസ്തുനിഷ്ഠവുമായ നീതി ന്യായവ്യവസ്ഥയാണ് ലക്ഷ്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ അഭിഭാഷകരെയും തുല്യമായി കാണണം; ആധുനികവും വസ്തുനിഷ്ഠവുമായ നീതി ന്യായവ്യവസ്ഥയാണ് ലക്ഷ്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജില്ലാ കോടതിയിലെ അഭിഭാഷകരെ കീഴ് ഉദ്യോഗസ്ഥരായി കാണക്കാതെ തുല്യരായി പരിഗണിക്കുന്ന തുല്യവും ആധുനികവും വസ്തുനിഷ്ഠവുമായ നീതി ന്യായ വ്യവസ്ഥയാണ് തന്റെ ലക്ഷ്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. താഴെ തട്ടിൽ മാറ്റങ്ങൾ സൃഷ്ടിച്ചാൽ മാത്രമാണ് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകൂയെന്നും അദ്ദേഹം പറഞ്ഞു.സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്സിബിഎ) സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അഭിഭാഷകരുമായുള്ള തന്റെ ആദ്യ ഔദ്യോഗിക സംവാദത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

കീഴ്‌ക്കോടതി ഉദ്യോഗസ്ഥരെ വളരെ വിലകുറച്ച് കാണുന്ന പ്രവണതയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം സംവാദത്തിൽ പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാർ ഭക്ഷണം കഴിക്കാൻ മേശപ്പുറത്ത് ഇരിക്കുമ്പോൾ ജില്ലാ ജഡ്ജിമാർ നിന്നുകൊണ്ട് ഭക്ഷണം വിളമ്പുന്ന പാരമ്പര്യമാണ് വെച്ചു പുലർത്തുന്നതെന്നും ഇതിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്ന സാഹചര്യങ്ങളിൽ ഇവരുടെ ഇരിപ്പിടങ്ങൾ പോലും മറ്റ് പലയിടത്താണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന വേളയിൽ ജില്ലാ കോടതി ജഡ്ജി ഹൈക്കോടതി ജഡ്ജി വരുമ്പോഴും പോകുമ്പോഴും സംസ്ഥാന അതിർത്തിയിൽ ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. ഇത്തരം പരമ്പരാഗതമായ രീതികൾ മാറണമെന്നും തുല്യതയും വസ്തുനിഷ്ഠവുമായ നീതി ന്യയവ്യവസ്ഥ സൃഷ്ടിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീതി ന്യായ സമ്പ്രാദയത്തിൽ പ്രത്യേകിച്ചും ജില്ലാ കോടതികളിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. പുതു തലമുറ കോടതിയിൽ എത്തുന്നതിനാൽ പുതിയ ചിന്താഗതികളും കോടതി മുറികളിൽ ഉടലെടുക്കുന്നുണ്ട്. കോടതികളിൽ തലമുറമാറ്റം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരായ ജഡ്ജിമാർ വിദ്യാസമ്പന്നരും മിടുക്കരുമാണെന്നും അവർക്ക് അഭിലാഷങ്ങളും ആത്മാഭിമാന ബോധവും ആത്മവിശ്വാസവുമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 25% ജില്ലാ ജുഡീഷ്യൽ തസ്തികകളും ഹൈക്കോടതികളിലെ 30% അനുവദിച്ച തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Supreme CourtChief Justice of India
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies