ഒൻപത് പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവം; സ്ഥാപനം അടച്ചുപൂട്ടാൻ ശിശുക്ഷേമസമിതിയുടെ ശുപാർശ
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒൻപത് പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവം; സ്ഥാപനം അടച്ചുപൂട്ടാൻ ശിശുക്ഷേമസമിതിയുടെ ശുപാർശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 11:47 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : കോട്ടയത്ത് പോക്‌സോ കേസ് ഇരകൾ ഉൾപ്പെടെ 9 പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ സംഭവത്തിൽ മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ശിശുക്ഷേമ സമിതി. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായി എന്നാണ് കണ്ടെത്തൽ. ഈ റിപ്പോർട്ട് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് കൈമാറി. സ്ഥാപനം അടച്ചു പൂട്ടണമെന്നാണ് നിർദ്ദേശം

സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. ഇവിടെ താമസിച്ചിരുന്ന പെൺകുട്ടികളെ ഇവിടെ നിന്നും മാറ്റിയിരുന്നു. പെൺകുട്ടികൾ ഇവിടെ സുരക്ഷിതരല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് ഷെൽട്ടർ ഹോമിൽ നിന്ന് കൗമാരക്കാരായ ഒൻപത് പെൺകുട്ടികളെ കാണാതാകുന്നത്. രാത്രിയോടെ പെൺകുട്ടികൾ ചാടിപ്പോയെങ്കിലും ജീവനക്കാർ അറിഞ്ഞപ്പോഴേക്കും രാവിലെയായി. തുടർന്ന് രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് ഒൻപത് പെൺകുട്ടികളെയും കണ്ടെത്തിയത്.

വീട്ടുകാരെ കാണാൻ ഷെൽട്ടർ ഹോം ജീവനക്കാർ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികൾ നിർബന്ധിച്ച് ചെയ്യിപ്പിച്ചതിൽ മനം മടുത്താണ് സ്ഥലം വിട്ടത് എന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു.

Tags: ഷെൽട്ടർ ഹോം
Share
Tweet
SendShare

More News from this section

‘ശബരിമലയിൽ വകുപ്പുതല ഏകോപനമില്ല’; അരവണ പ്ലാന്റ് ഉൾപ്പെടെ ഒരുക്കങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി, മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു

ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പയ്യന്നൂരിൽ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ

അറഫാ ഗോൾഡിൽ ഇ.ഡി റെയ്ഡ് ; തിരുവനന്തപുരത്തെ ജ്വല്ലറിയിലും സ്ഥാപന ഉടമ അബ്ദുൾ സലാമിന്റെ വീട്ടിലും പരിശോധന; 50 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം

താമരശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, കുടുങ്ങിയത് രാത്രി 12 മണിയോടെ

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് വീണ്ടും മുഖ്യമന്ത്രി; പകരം മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം, കൊച്ചിയിൽ ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും, എം.ടി.യുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും

ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് മറിഞ്ഞു; ചികിത്സയ്‌ക്കായി കൊണ്ടുപോയ രോഗി മരിച്ചു

Latest News

‘അന്നത്തെ ബീപ്പറുകൾ ഓർമയില്ലേ?’; യുഎൻ വേദിയിൽ പേജർ ഉയർത്തി നെതന്യാഹു, ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച കാര്യം ഓർമിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies