അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ
Monday, August 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 05:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: താമസയോഗ്യമായ വീടില്ലാത്തതിനാൽ വിഷപാമ്പുകൾ നിറഞ്ഞ കിളിമാനൂർ പഴയ കുന്നുമ്മേൽ പതിനാറാം വർഡിൽ ആസ് ബസ്റ്റോസ് ഷീറ്റ് കൊണ്ട് മറച്ച കൂരയിൽ അന്തിയുറങ്ങുന്ന അമ്മയെയും ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെയും ആർ.ഡി.ഒ. യുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് അവസ്ഥ നേരിട്ട് മനസിലാക്കി പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ആർ.ഡി.ഒ. ക്ക് പുറമെ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ, ജില്ലാ സാമൂഹികനീതി ഓഫീസർ എന്നിവരെയും സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.  ഭിന്നശേഷിക്കാരിയായ മിനി ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്ന് മനസിലാക്കണം.  പഴയകുന്നുമ്മേൽ പഞ്ചായത്ത് അധികൃതർ ഒരു ഭവനപദ്ധതിയിലും മിനിക്ക് ഭവനനിർമ്മാണ ധനസഹായം നൽകാത്തതിന്റെ കാരണവും മനസിലാക്കണം.  മിനി താമസിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് തർക്കമുണ്ടായാൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ തർക്കം പരിഹരിക്കാനുള്ള നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണം.

ലൈഫ് മിഷനിലോ മറ്റേതെങ്കിലും ഭവനപദ്ധതിയിലോ മിനിക്ക് ഭവന നിർമ്മാണ ധനസഹായം നൽകാൻ കഴിയുമോ എന്ന് ജില്ലാ കളക്ടർ പരിശോധിക്കണം. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സഹകരണത്തോടെ ഇക്കാര്യം വിലയിരുത്തണം. ഇതിന് കാലതാമസമുണ്ടാവുകയാണെങ്കിൽ ലയൺസ്, റോട്ടറി ക്ലബുകൾ പോലുള്ള സന്നദ്ധസംഘടനകളുടെ കാരുണ്യ പ്രവർത്തനങ്ങൾ വഴിയോ മറ്റേതെങ്കിലും സ്ഥാപനത്തിന്റെ സി.എസ്.ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസ്ബിളിറ്റി) ഫണ്ട് വഴിയോ മിനിക്ക് അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു താൽക്കാലിക ഭവനം നിർമ്മിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മിനിയുടെ മകന് മതിയായ സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നും ഉറപ്പാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കള്ക്ടർ 6 ആഴ്ചക്കകം കമ്മീഷനിൽ സമർപ്പിക്കണം. ഒക്ടോബർ 3 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ കളക്ടർക്ക് വേണ്ടി ആർ.ഡി.ഒയും പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഹാജരായി വസ്തുതകൾ ധരിപ്പിക്കണം. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ കേസിലാണ് നടപടി.

 

Tags: human right commission
ShareTweetSendShare

More News from this section

ശബരിമല നെയ് വിവാദം: ‘ക്രമക്കേടില്‍ മില്‍മയ്‌ക്ക് പങ്കില്ല’; അന്വേഷണത്തെ സ്വാഗതം ചെയ്ത് ചെയര്‍മാന്‍

സംസ്ഥാനത്ത് മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, പമ്പ കരകവിഞ്ഞ് പ്രളയഭീതി

ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി

ഡിജിപിയായി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം: ‘എന്താണ് ഈ തിടുക്കം?’; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പാനൂരിൽ ആർഎസ്എസ് പ്രവർത്തകരായ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് 16 വർഷം തടവ്

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

Latest News

അരക്ഷിതാവസ്ഥയിൽ ജിവിക്കുന്ന നടക്കാൻ കഴിയാത്ത അമ്മയെയും അഞ്ചുവയസുകാരനായ മകനെയും ആർ.ഡി.ഒ. സന്ദർശിക്കണം : മനുഷ്യാവകാശ കമ്മീഷൻ

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

മഴക്കെടുതിയിൽ കൈത്താങ്ങായി ബിജെപി–സേവാഭാരതി; പിന്തുണയുമായി ബി.ബി. ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

‘ക്രിമിനലുകൾ നുഴഞ്ഞുകയറുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്’; കേട്ടഭാവം നടിക്കാതെ പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്; വീഡിയോ പുറത്ത്

ഗ്ലാസ്ഗോയില്‍ കൊടിയിറങ്ങി; 39 മെഡലുകളുമായി ഇന്ത്യ നാലാമത്, ഇനി അഹമ്മദാബാദ് 2030ല്‍

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

2030ലേക്ക് ഔദ്യോഗിക കൗണ്ട്ഡൗണ്‍ തുടങ്ങി; ഗ്ലാസ്ഗോയില്‍ നിന്ന് അഹമ്മദാബാദിലേക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസ് പതാക കൈമാറി; ഇന്ത്യയ്‌ക്കായി ഏറ്റുവാങ്ങിയത് പി.ടി ഉഷയും നീരജ് ചോപ്രയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies