ആചാരലംഘനത്തിന് കളമൊരുക്കി സർക്കാർ; എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്ന് പോലീസിന് നിർദ്ദേശം
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആചാരലംഘനത്തിന് കളമൊരുക്കി സർക്കാർ; എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്ന് പോലീസിന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 07:29 am IST
FacebookTwitterWhatsAppTelegram

പമ്പ: ശബരിമലയിൽ ആചാരലംഘനത്തിന് കളമൊരുക്കി ആഭ്യന്തരവകുപ്പ്. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. സന്നിധാനത്തെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പുസ്തകത്തിലാണ് യുവതി പ്രവേശന വിധിയെ പറ്റിയുള്ള പരാമർശം.

നിലവിൽ ശബരിമല യുവതി പ്രവേശന വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പുന:പരിശോധനയിലാണ്. യുവതീപ്രവേശന വിഷയത്തിൽ വിശാല ബഞ്ചിന്റെ വിധി വന്നശേഷം തീരുമാനമെടുക്കാം എന്നായിരുന്നു 2019 ഡിസംബർ 13ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയത്. ശബരിമലയിൽ പ്രവേശിക്കാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹന ഫാത്തിമയും ബിന്ദു അമ്മിണിയും സമർപ്പിച്ച ഹർജിയിന്മേലായിരുന്നു ഉത്തരവ്. അതായത് തത്വത്തിൽ പുന:പരിശോധനാ വിധികൾ വരുന്നത് വരെ യുവതി പ്രവേശനത്തെ സുപ്രീംകോടതിയും അനുകൂലിച്ചിരുന്നില്ല.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങൾ പോലും മുഖവിലക്കെടുക്കാതെയാണ് ആഭ്യന്തരവകുപ്പ് വീണ്ടും യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നത്. സന്നിധാനത്തെ പോലീസ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി ആഭ്യന്തരവകുപ്പ് അച്ചടിച്ച് വിതരണം ചെയ്ത നിർദ്ദേശങ്ങൾ അടങ്ങിയ കൈപ്പുസ്തകത്തിലാണ് 28/9/2018ൽ സുപ്രീംകോടതി പുറപ്പെടുവിച്ച യുവതി പ്രവേശന വിധി നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ശബരിമലയിൽ പ്രവേശനമുണ്ടെന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ തീർത്ഥാടകരോട് പോലീസ് എങ്ങനെ പെരുമാറണം, ഡ്യൂട്ടി പോയിന്റുകളുടെ പ്രത്യേകതകൾ എതൊക്കെയാണ് പൂജാ സമയം, സന്നിധാനത്തെ സ്ഥലങ്ങൾ എന്നീ വിവരങ്ങൾ ഉൾപ്പെടുത്തുന്ന പുസ്തകത്തിൽ ഒന്നാമതായാണ് യുവതി പ്രവേശന വിധി ഓർമ്മപ്പെടുത്തി നിർദ്ദേശം നൽകിയിരിക്കുന്നത്.ശബരിമലയിൽ ആചാരം ലംഘിച്ച് യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന ഈ നിർദേശം.

Tags: SABARIMALA
ShareTweetSendShare

More News from this section

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

അട്ടപ്പാടിയിൽ ആദിവാസിയെ തമിഴ്‌നാട് പോലീസ് മർദിച്ച കേസ്; അന്വേഷണം അഗളി ഡിവൈ.എസ്.പി ഏറ്റെടുക്കും

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

ആലപ്പുഴയിൽ ലെവൽ ക്രോസിന് സമീപം കോഴിക്കോട് സ്വദേശിനിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം

Latest News

ഓടുകയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പ്ലസ് വൺ വിദ്യാർഥിനികൾക്ക് പരിക്ക്

ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ടിവികെ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

നേപ്പാൾ-ഇന്ത്യ അതിർത്തി ഗ്രാമത്തിൽ വർഗീയ സംഘർഷം; പൊലീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച് അധികൃതർ

വടക്കേക്കര സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാനില്ല; ഭാര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies