'ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും'; രാജീവ് ചന്ദ്രശേഖർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 10:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാരതീയ ജനതാ പാർട്ടിക്കെതിരെ മലയാളത്തിലെ ചില മാധ്യമങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘടിതമായ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയെ സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകർ പാർട്ടിയുടെ മീഡിയ ടീമുമായി ബന്ധപ്പെടുകയോ വിവരങ്ങൾ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മാധ്യമപ്രവർത്തനത്തിന്റെ സാമാന്യ മര്യാദകൾ പോലും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളും സാങ്കൽപ്പിക കഥകളും വാർത്തകളായി അവതരിപ്പിക്കുകയാണെന്നും, വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളേക്കാൾ കെട്ടിച്ചമച്ച കഥകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വിവാദ തലക്കെട്ടുകൾക്ക് പിന്നാലെ പോകുന്നതിനുപകരം സത്യസന്ധവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമായ മാധ്യമപ്രവർത്തനമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ രാജീവ് ചന്ദ്രശേഖർ, വ്യാജവും സ്ഥിരീകരിക്കപ്പെടാത്തതുമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനമല്ലെന്നും അഭിപ്രായപ്പെട്ടു.

ബിജെപി കേരളത്തിന്റെ നേതൃത്വവും പ്രവർത്തകരും വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തി ജനസേവന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Tags: ThiruvananthapuramBJP keralaRajeev ChandrasekharKerala MediaPress Statement
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies