തിരുവനന്തപുരം: ജനം ടിവി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാനും പാറശാല സ്വദേശിയുമായ അഭിജിത്ത് ശ്രീകുമാറിന്റെ ആകസ്മിക നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
“ജനം ടിവി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാനും പാറശാല സ്വദേശിയുമായ അഭിജിത്ത് ശ്രീകുമാറിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിക്കുന്നു. കുടുംബത്തിന്റെയും ഉറ്റവരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു,” എന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ അറിയിച്ചു.
26 വയസായിരുന്നു അഭിജിത്തിന്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം–കന്യാകുമാരി ദേശീയപാതയിലെ മുക്കോല ബൈപ്പാസിൽ ഉണ്ടായ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മൂന്നു മാസം മുമ്പായിരുന്നു അഭിജിത്തിന്റെ വിവാഹം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവനന്തപുരം പ്രസ്ക്ലബ്ബിലും ജനം ടിവി സ്റ്റുഡിയോയിലും പൊതുദർശനത്തിന് വെച്ചു. തുടർന്ന് വൈകുന്നേരം ഏഴുമണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു .















