കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ തെക്കൻ മാലിപ്പുറം സ്വദേശി 32-കാരനായ റൈജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈപ്പിൻ കാളമുക്ക് ഫിഷിംഗ് ഹാർബറിലാണ് സംഭവം.
ഭാര്യയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തത് സംബന്ധിച്ച തർക്കമാണ് യുവാവിനെ പ്രകോപിതനാക്കിയത്. മീൻ വെട്ടുന്ന കത്തി ഉപയോഗിച്ച് നെഞ്ചിന് താഴെ കുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
യുവാവിനെ കുത്തി പരിക്കേൽപ്പിച്ചതിന് പിന്നാലെ ഇയാൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ റൈജോ പിടിയിലാവുകയായിരുന്നു. കുത്തേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Comments