മലപ്പുറം : താനാളൂരിൽ തെരുവ് നായ്ക്കൾ നാല് വയസുകാരനെ കടിച്ചുകീറി. വട്ടത്താണി കമ്പനിപ്പടി പടിഞ്ഞാറ് വശത്താണ് സംഭവം. റഷീദ്-റസിയ ദമ്പതികളുടെ മകൻ റിസ്വാനാണ് കടിയേറ്റത്. കൂട്ടത്തോടെ എത്തിയ നായ്ക്കൾ റിസ്വാനെ കടിച്ചുകീറുകയായിരുന്നു.
വീടിന് പരിസരത്ത് വെച്ചാണ് റിസ്വാന് പരിക്കേറ്റത്. തലയോട്ടിയിൽ അടക്കം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശരീരത്തിലാകെ നാൽപ്പതിലേറെ മുറിവുകളുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Comments