കൊച്ചി: കൊച്ചിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പെൺകുട്ടിയ്ക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെയാണ് ബാറിൽ കുഴഞ്ഞു വീണ മോഡലിനെ സഹായിക്കാനെന്ന വ്യാജേന കാറിൽ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കാറിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച സംഘം വാഹനത്തിനുള്ളിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ഒടുവിൽ കാക്കനാട്ടെ അവരുടെ താമസസ്ഥലത്ത് ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ സുഹൃത്തായ സ്ത്രീയടക്കം നാല് പേർ അറസ്റ്റിലായിരുന്നു.യുവതി കളമശ്ശേരിയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.
Comments