അംബാനി കുടുംബത്തിലേക്ക് രണ്ടംഗങ്ങൾ കൂടി. അംബാനിയുടെ മകൾ ഇഷ അംബാനിയ്‌ക്കും വ്യവസായി ആനന്ദ് പിരാമലിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. പെൺകുഞ്ഞും ആൺകുഞ്ഞും എത്തിയതിന്റെ സന്തോഷം കുടുംബാംഗങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് അറിയിച്ചത്.
ഇഷയ്‌ക്കും ആനന്ദിനും ഈശ്വരൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം പങ്കുവെയ്‌ക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ജീവിതത്തിലെ ഈ സുപ്രധാന ഘട്ടത്തിൽ ഏവരുടെയും അനുഗ്രഹവും ആശംസകളും തേടുന്നതായും കുടുംബം അറിയിച്ചു. ആൺകുട്ടിയ്‌ക്ക് കൃഷ്ണയെന്നും പെൺകുട്ടിയ്‌ക്ക് ആദിയ എന്നുമാണ് പേര് നൽകിയിരിക്കുന്നത്.
2018 ഡിസംബറിലാണ് ഇഷും ആനന്ദും വിവാഹിതരാവുന്നത്. 31-കാരിയായ ഇഷ നിലവിൽ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ഭർത്താവ് ആനന്ദ് പിരാമൽ ഗ്രൂപ്പിന്റെ സാമ്പത്തിക സേവന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.
Comments