53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്തു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 12:36 pm IST
Facebook
Twitter
WhatsAppTelegram

ജാംനഗർ: നാഗാലാൻഡിലെയും അസമിലെയും പ്രളയത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 53 കാരി ആന ജോയ്മതിയെ വിദഗ്ധ ചികിത്സയ്‌ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വന്താരയിലെ പ്രത്യേക ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ഗുരുതര പരിക്കുകളും പ്രായാധിക്യവും കണക്കിലെടുത്താണ് അടിയന്തര ചികിത്സയ്‌ക്കായി ജോയ്മതിയെ വന്താരയിലേക്ക് മാറ്റിയത്.

ജൂലൈയിലുണ്ടായ ശക്തമായ പ്രളയത്തിൽ നാഗാലാൻഡിൽ ജോയ്മതി ഒഴുക്കിൽപ്പെട്ടുപോകുകയായിരുന്നു. പിന്നീട് നാട്ടുകാരും സർക്കാർ ഏജൻസികളും ചേർന്നാണ് ആനയെ രക്ഷപ്പെടുത്തിയത്.

പ്രളയത്തിൽ ജോയ്മതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതര പരിക്കുകളുണ്ടായി. നെറ്റി, വലത് ചെവി, വാലിന് മുകളിലുള്ള ഭാഗം, ഇടത് തുടയുടെ ഉൾഭാഗം, വയർ എന്നിവിടങ്ങളിൽ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിന് ചുറ്റുമുണ്ടായ ആഴത്തിലുള്ള മുറിവിൽ പുഴുക്കളും ബാധിച്ചിരുന്നു. വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഇതിന് പുറമെ ഇടതുകാലിന്റെ പിൻഭാഗത്തും ദീർഘകാലമായി ഗുരുതരമായ പ്രശ്നമുണ്ട്.

പ്രാദേശികമായി ജോയ്മതിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. മുറിവുകൾ വൃത്തിയാക്കി ഡ്രസിങ് നടത്തുകയും വേദനസംഹാരികളും മൾട്ടിവിറ്റമിൻ, മിനറൽ സപ്ലിമെന്റുകളും മറ്റ് സഹായക ചികിത്സകളും നൽകുകയും ചെയ്തു. എന്നാൽ പരിക്കുകളുടെ ഗുരുതരാവസ്ഥയും 53 വയസെന്ന പ്രായവും കണക്കിലെടുത്ത് കൂടുതൽ വിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് വിലയിരുത്തുകയായിരുന്നു.

രാജ്യത്ത് ആദ്യമായി ആനയ്‌ക്ക് എയർ ആംബുലൻസ്
അടിയന്തര ചികിത്സ ആവശ്യമായതിനാലാണ് ദീർഘദൂര റോഡ് യാത്ര ഒഴിവാക്കി ജോയ്മതിയെ വിമാനമാർഗം ജാംനഗറിലേക്ക് എത്തിച്ചത്. ഗുരുതര പരിക്കുകളുള്ള ആനയ്‌ക്ക് ദീർഘനേരത്തെ റോഡ് യാത്ര കൂടുതൽ ശാരീരിക സമ്മർദമുണ്ടാക്കുമെന്നതിനാൽ യാത്രാസമയം പരമാവധി കുറയ്‌ക്കുകയായിരുന്നു ലക്ഷ്യം.

ഇന്ത്യയിൽ ഒരു ആനയെ അത്യാധുനിക ആശുപത്രി ചികിത്സയ്‌ക്കായി വിമാനമാർഗം മാറ്റുന്നത് ആദ്യമായുള്ള നടപടികളിലൊന്നാണിത്. യാത്രയ്‌ക്ക് മുമ്പുള്ള ആരോഗ്യ പരിശോധന മുതൽ വിമാനത്തിൽ കയറ്റുന്നതും യാത്രയ്‌ക്കിടെയുള്ള നിരീക്ഷണവും ആശുപത്രിയിലെത്തിക്കുന്നതും വരെ കൃത്യമായ വെറ്ററിനറി-അനിമൽ കെയർ സംവിധാനങ്ങളോടെയാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

അസമിൽ മൂന്ന് വന്യജീവി ചികിത്സാ കേന്ദ്രങ്ങൾ
ആനകൾക്കും മറ്റ് വന്യജീവികൾക്കും ചികിത്സ ലഭ്യമാക്കുന്നതിനായി അസമിൽ മൂന്ന് വന്യജീവി വെറ്ററിനറി കെയർ സെന്ററുകൾ സ്ഥാപിക്കാൻ വന്താരയ്‌ക്ക് പദ്ധതിയുണ്ട്. പ്രാദേശികമായി തന്നെ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. കേന്ദ്രങ്ങൾ അസം വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിൽ സ്വതന്ത്രമായാണ് പ്രവർത്തിക്കുക.

 

 

Tags: vanthara
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies