​ഗുജറാത്തിലെ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസമാണ്; പട്ടേലുകളുടെ പല പ്രശ്‌നങ്ങളും പരിഹരിച്ചു, സമുദായം ബിജെപിക്കൊപ്പം: ഹാർദിക് പട്ടേൽ- BJP, Hardik Patel
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

​ഗുജറാത്തിലെ ജനങ്ങൾക്ക് ബിജെപിയെ വിശ്വാസമാണ്; പട്ടേലുകളുടെ പല പ്രശ്‌നങ്ങളും പരിഹരിച്ചു, സമുദായം ബിജെപിക്കൊപ്പം: ഹാർദിക് പട്ടേൽ- BJP, Hardik Patel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 07:11 pm IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ: നിലവിലുള്ള ക്വാട്ടയെ തടസ്സപ്പെടുത്താതെ 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം എന്ന കേന്ദ്രസർക്കാർ തീരുമാനം ഗുജറാത്തിലെ പട്ടേലുകളുടെ പല പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് ഹാർദിക് പട്ടേൽ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടേൽ സമുദായം ബിജെപിയ്‌ക്കൊപ്പം നിന്നുകൊണ്ട് വൻ വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ജനുവരിയിൽ ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് പൊതുവിഭാഗത്തിൽ നിന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം സംവരണം നടപ്പാക്കി. ഈ മാസം ആദ്യം, കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതിയും ശരിവച്ചു.

പട്ടേൽ സമുദായം ഒറ്റക്കെട്ടാണ്. അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചു. 2017-ലെ തിരഞ്ഞെടുപ്പിൽ വിഷയം വ്യത്യസ്തമായിരുന്നു. ഗുജറാത്തിലെ പട്ടേലുകളുൾപ്പെടെ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള പാവപ്പെട്ടവർക്കും നിരാലംബർക്കും സംവരണ ആനുകൂല്യങ്ങൾ 10 ശതമാനം ഇഡബ്ല്യുഎസ് ക്വാട്ട നീട്ടിയിട്ടുണ്ട്. ഇത്തവണ ബിജെപിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പട്ടേലുകൾ ഉറപ്പ് നൽകുന്നുണ്ട്.

ഇഡബ്ല്യുഎസ് സംവരണം ചരിത്രപരമാണ്. 50-ലധികം സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും. കേന്ദ്രസർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യും. ബിജെപി മുഴുവൻ ഗുജറാത്തി സമൂഹത്തിന്റെയും പാർട്ടിയാണ്. എല്ലാ മതങ്ങളിലെയും ജാതികളിലെയും ജനങ്ങളെ ഒരുപോലെ ചേർത്തു നിർത്തുന്ന പാർട്ടിയാണ് ബിജെപി.ഗുജറാത്തിലെ ജനങ്ങൾക്ക് പാർട്ടിയിൽ പൂർണ വിശ്വാസമാണ്. ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുന്നതിന് മുമ്പ് അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ഓർക്കുന്നുവെന്നും ഹാർദിക് പട്ടേൽ പറഞ്ഞു.

Tags: BJPHARDIK PATEL
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies