മഹീന്ദ്ര ഥാർ സ്വന്തമാക്കിയ വാഹന ഉടമയ്ക്ക് ആറ് മാസം തടവ്; കശ്മീർ സ്വദേശി ആദിൽ ഫറൂഖിന് ശിക്ഷ ലഭിക്കാൻ കാരണമിതാണ്..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹീന്ദ്ര ഥാർ സ്വന്തമാക്കിയ വാഹന ഉടമയ്‌ക്ക് ആറ് മാസം തടവ്; കശ്മീർ സ്വദേശി ആദിൽ ഫറൂഖിന് ശിക്ഷ ലഭിക്കാൻ കാരണമിതാണ്..

Mahindra Thar owner sentenced to six months jail

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 04:38 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: മഹീന്ദ്രയുടെ ഥാർ വാഹനം സ്വന്തമാക്കിയ വ്യക്തിക്ക് ആറ് മാസം തടവ് ശിക്ഷിച്ച് കോടതി. കശ്മീർ സ്വദേശിയായ ആദിൽ ഫറൂഖ് ഭട്ടിനെയാണ് ആറ് മാസം തടവിന് കോടതി ശിക്ഷിച്ചത്. ശ്രീനഗറിലെ ട്രാഫിക്ക് കോടതിയുടെതാണ് ഉത്തരവ്. ഥാർ വാഹനത്തിൽ അനധികൃതമായി മാറ്റം വരുത്തിയെന്ന കേസിലാണ് ആദിലിന് ശിക്ഷ ലഭിച്ചത്.

ഥാർ തിരിച്ചെടുത്ത് ആദിൽ നടത്തിയ എല്ലാ പരിഷ്‌കാരങ്ങളും നീക്കം ചെയ്യാൻ ആർടിഒയോടും കോടതി നിർദേശിച്ചു. 1988ലെ മോട്ടോർ വാഹന നിയമം ലംഘിച്ചതിനാണ് കോടതിയുടെ നടപടി. സൈറൺ ഘടിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി നിയമവിരുദ്ധ മാറ്റങ്ങൾ ഥാറിന് മേൽ ആദിൽ നടത്തിയിരുന്നു. ടയറുകൾ പരിഷ്കരിച്ചു. എൽഇഡി ലൈറ്റ് ഘടിപ്പിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ വിവരിച്ചതിന് വിപരീതമായി ഥാറിൽ അനേകം മാറ്റങ്ങൾ വരുത്തി. യഥാർത്ഥ രൂപത്തിൽ നിന്ന് അടിമുടി പരിഷ്‌കാരങ്ങൾ നടത്തിയതാണ് ആദിലിന് വിനയായത്.

എന്നാൽ ചില കാര്യങ്ങൾ പരിഗണിച്ച് കോടതി ശിക്ഷായിളവ് നൽകി. പ്രൊബേഷൻ ഓഫ് ഒഫൻഡേഴ്‌സ് ആക്ട് പ്രകാരമാണിത്. നേരത്തെ യാതൊരു കുറ്റകൃത്യത്തിലും പങ്കാളിയായിട്ടില്ല എന്നത് ആദിലിന് ഗുണം ചെയ്തു. കൂടാതെ ഈ കുറ്റകൃത്യം സാമൂഹ്യപരമായ പ്രത്യാഘാതങ്ങൾ നിലവിൽ സൃഷ്ടിച്ചിട്ടില്ല. അതിനാൽ രണ്ട് ലക്ഷം രൂപയുടെ ബോണ്ടിൽ കോടതി ജാമ്യം അനുവദിച്ചു. അടുത്ത രണ്ട് വർഷം നല്ല പെരുമാറ്റം കാഴ്ചവെക്കണമെന്നുള്ള നിബന്ധനയിലാണ് ജാമ്യം. ഈ വ്യവസ്ഥകൾ ലംഘിച്ചാൽ കോടതി വിധിച്ച ആറ് മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കാൻ ആദിൽ ബാധ്യസ്ഥനാണ്.

മോട്ടോർ വാഹന നിയമ പ്രകാരം നാലുചക്ര വാഹനങ്ങളിൽ വരുത്തുന്ന എല്ലാ പരിഷ്‌കാരങ്ങളും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും നിയമലംഘനങ്ങൾ സംഭവിക്കുന്നു. ഇത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ് നടക്കുന്നത്. ഒന്ന് ഇക്കാര്യങ്ങളെക്കുറിച്ച് അവബോധം ഇല്ലാത്തതിനാൽ. മറ്റൊന്ന് നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതിനാൽ. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി സൂചിപ്പിച്ചു.

Tags: Mahindra ThartharMVA
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies