കാവിക്കൊടി പാറുന്ന മുംബൈ ന​ഗരം; കറുപ്പണിഞ്ഞ് ഡോൺ ലുക്കിൽ ദിലീപ്; വീഡിയോ- Dileep, Bandra, Arun Gopy
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവിക്കൊടി പാറുന്ന മുംബൈ ന​ഗരം; കറുപ്പണിഞ്ഞ് ഡോൺ ലുക്കിൽ ദിലീപ്; വീഡിയോ- Dileep, Bandra, Arun Gopy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 05:16 pm IST
Facebook
Twitter
WhatsAppTelegram

ദിലീപ്-അരുൺ ഗോപി ചിത്രം പ്രഖ്യാപിച്ചതു മുതൽ ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മുടിയും താടിയും വളർത്തി ഒരു കയ്യിൽ എരിയുന്ന സിഗരറ്റും മറു കയ്യിൽ തോക്കുമായി ഇരിക്കുന്ന ദിലീപിനെയാണ് പോസ്റ്ററിൽ കണ്ട്. ജനപ്രിയ നായകന്റെ ഡോൺ ലുക്ക് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിം​ഗ് സെറ്റിൽ നിന്നുള്ള മറ്റൊരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

കറുത്ത കുർത്തയാണ് ചിത്രത്തിൽ ദിലീപ് അണിഞ്ഞിരിക്കുന്നത്. മുടിയും താടിയും വളർത്തി മാസ് ലുക്കിലാണ് താരം. പിന്നിൽ കാവി കൊടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്ന കെ.ബി.ഗണേഷ് കുമാർ എംഎൽഎയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. എംഎൽഎ കേക്ക് മുറിക്കുന്നതും ദിലീപിന് നൽകുന്നതും വീഡിയോയിൽ കാണാം. ദിലീപിന്റെ ലുക്ക് വൈറലായതോടെ ഇത് മലയാളത്തിന്റെ കെജിഎഫ് ആണോ എന്ന് ചോദിക്കുകയാണ് ആരാധകർ. 2017-ൽ പുറത്തിറങ്ങിയ രാമലീലയ്‌ക്ക് ശേഷം ദിലീപ്-അരുൺ ഗോപി കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം കൂടിയാണിത്. മുംബെയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

വീഡിയോ കാണാം,

തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മാസ്സ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ ശരത് കുമാർ, ഈശ്വരി റാവു, ഡിനോ മോറിയ, ആര്യൻ സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ചിത്രത്തില്‍ മിസ്റ്റര്‍ ഇന്ത്യ ഇന്റര്‍നാഷണലും മോഡലുമായ ദാരാസിം​ഗ് ഖുറാനയും അഭിനയിക്കുന്നു. പ്രതിനായകനായാണ് മലയാളസിനിമയില്‍ ദാരാസിം​ഗ് ഖുറാന അരങ്ങേറ്റം കുറിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷാജി കുമാര്‍-ഛായാഗ്രഹണം. സംഗീതം -സാം സി.എസ്, എഡിറ്റിം​ഗ്- വിവേക് ഹര്‍ഷന്‍, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- നോബിള്‍ ജേക്കബ്, കലാസംവിധാനം- സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags: DileepArun GopyBandra
Share
Tweet
SendShare

More News from this section

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാര്‍ജ് 20 രൂപയാക്കണമെന്ന് ആവശ്യം

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

Latest News

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies