സ്പാനിഷ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് കോസ്റ്ററീക്ക; രാജകീയ വിജയം ഏകപക്ഷീയമായ 7 ഗോളുകൾക്ക്- Spain betas Costa Rica
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്പാനിഷ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് കോസ്റ്ററീക്ക; രാജകീയ വിജയം ഏകപക്ഷീയമായ 7 ഗോളുകൾക്ക്- Spain betas Costa Rica

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 11:32 pm IST
FacebookTwitterWhatsAppTelegram

ദോഹ: ലോകകപ്പ് ഫുട്ബോളിൽ കോസ്റ്ററീക്കയെ ഏകപക്ഷീയമായ 7 ഗോളുകൾക്ക് തകർത്ത് സ്പെയിൻ. വലയിൽ ഇടതടവില്ലാതെ സ്പെയിൻ ഗോളുകൾ വർഷിച്ചപ്പോൾ, പ്രതിരോധം അമ്പേ പാളി മറുപടിയില്ലാതെ കോസ്റ്ററീക്ക. ഡാനി ഒൽമോ, മാർക്കോ അസെൻസിയോ, ഫെറാൻ ടോറസ്, ഗാവി, കാർലോസ് സോളർ, ആല്വരോ മൊറാത്ത എന്നിവരാണ് സ്പെയിനിന്റെ ഗോൾ സ്കോറർമാർ.

പതിനൊന്നാം മിനിറ്റിൽ ഒൽമോയാണ് സ്പെയിനിന്റെ ആദ്യ ഗോൾ നേടിയത്. ഗാവിയുടെ പാസ് ഒൽമോ വിദഗ്ധമായി ഗോളാക്കി മാറ്റുകയായിരുന്നു. ഇരുപത്തിയൊന്നാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. അസെൻസൊ ആയിരുന്നു സ്കോറർ. ആൽബയുടെ പാസായിരുന്നു അസെൻസോ വലയിലെത്തിച്ചത്.

കൃത്യം പത്ത് മിനിറ്റിന്റെ ഇടവേളയിൽ മൂന്നാം ഗോൾ പിറന്നു. കോസ്റ്ററീക്കൻ ഗോളി കെയ്ലർ നവാസിനെ കബളിപ്പിച്ച ഗോൾ നേടിയത് ഫ്രീ കിക്കിലൂടെ ഫെറാൻ ടോറസ് ആയിരുന്നു. ഇടവേളയിൽ 3-0 എന്ന സ്കോറിൽ സ്പെയിൻ മുന്നിലായിരുന്നു.

അൻപത്തിനാലാം മിനിറ്റിൽ രണ്ടാം ഗോളിലൂടെ ടോറസ് സ്പെയിനിന്റെ ഗോൾ നേട്ടം അഞ്ചായി ഉയർത്തി. മൊറാത്തയുടെ ഊഴമായിരുന്നു അറുപത്തി മൂന്നാം മിനിറ്റിൽ. ഇവിടെയും ഗാവിയിൽ നിന്ന് സ്വീകരിച്ച പന്തായിരുന്നു മൊറാത്ത വലയിലേക്ക് തൊടുത്തത്.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഗാവിയുടെ ഗോൾ പിറന്നത് എഴുപത്തിയഞ്ചാം മിനിറ്റിലായിരുന്നു. മൊറാത്ത പെനാൽറ്റി ബോക്സിലേക്ക് നീട്ടി നൽകിയ പന്ത ഒരു തകർപ്പൻ ഷോട്ടിലൂടെ ഗാവി വലയിലെത്തിച്ചു. തൊണ്ണൂറാം മിനിറ്റിൽ സോളറും ആഡ് ഓൺ ടൈമിന്റെ മൂന്നാം മിനിറ്റിൽ മൊറാത്തയും വല കുലുക്കിയതോടെ, കോസ്റ്ററീക്കൻ പതനം പൂർത്തിയായി.

Tags: spainCOSTA RICAFIFA 2022
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies