ചെവിക്കുള്ളിൽ ബഡ്‌സ് ഇടരുത്; കേൾവിശക്തി പോലും നഷ്ടപ്പെട്ടേക്കാം; കാരണമിതാണ്..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെവിക്കുള്ളിൽ ബഡ്‌സ് ഇടരുത്; കേൾവിശക്തി പോലും നഷ്ടപ്പെട്ടേക്കാം; കാരണമിതാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 05:10 pm IST
Facebook
Twitter
WhatsAppTelegram

ചെവിക്കുള്ളിൽ ഇയർവാക്‌സ് നിറയുമ്പോൾ ബഡ്‌സ് ഇട്ട് കുത്തിയെടുക്കുക എന്നത് പലരുടെയും ശീലമാണ്. എന്നാൽ ഒരിക്കലും ചെയ്യരുതാത്ത ഒരു കാര്യമാണിതെന്ന് കൂടി അറിഞ്ഞോളൂ. ചെവി വൃത്തിയാക്കാൻ ഒരിക്കലും ബഡ്‌സ് ഇട്ട് ഇളക്കുകയോ കുത്തുകയോ ചെയ്യരുത്. ചിലർ സേഫ്റ്റിപിന്നും സ്ലേഡുമൊക്കെ ചെവിക്കുള്ളിൽ കയറ്റി ഇതേ കലാപരിപാടി നടത്താറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കൂർത്ത വസ്തുക്കൾ ഒരിക്കലും നാം ചെവിക്കകത്ത് ഇടാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചെവി വൃത്തിയാക്കുക എന്ന സദുദ്ദേശ്യത്തോടെയാണ് പലരും ബഡ്‌സ് ഇടുന്നതെങ്കിലും കേൾവി ശക്തി പോലും നഷ്ടപ്പെടുത്താൻ ബഡ്‌സിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. അതുമല്ലെങ്കിൽ ചെവിക്ക് അകത്ത് മുറിവ് ഉണ്ടാക്കാനും ബഡ്‌സ് കാരണമാകും. അത്രമാത്രം സെൻസിറ്റീവായ ചർമ്മമാണ് ചെവിക്കകത്തുള്ളത്. അതുകൊണ്ട് കൂർത്തിരിക്കുന്ന ഒന്നും തന്നെയെടുത്ത് ചെവിക്കുള്ളിൽ ഇളക്കരുത്. ചിലപ്പോൾ ബഡ്‌സിന് മുകളിലുള്ള പഞ്ഞി ചെവിയിൽ തന്നെയിരിക്കാൻ സാധ്യതയുണ്ട്. ഇത് വലിയ അപകടമാണ്. ബഡ്‌സ് കൊണ്ട് ഇളക്കി ഏതെങ്കിലും രീതിയിലുള്ള മുറിവ് സംഭവിച്ചുകഴിഞ്ഞാൽ, ചെവിയുടെ ഘടനയുടെ പ്രത്യേകത മൂലം മുറിവ് ഉണങ്ങിവരാൻ പ്രയാസമാകും. ഇത് അണുബാധയ്‌ക്ക് ഇടയാക്കുകയും ചെവിയുടെ കേൾവിശക്തിയെ ബാധിക്കുകയും ചെയ്‌തേക്കാം..

കുളി കഴിഞ്ഞ ഉടനെ വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് ചെവി വൃത്തിയാക്കാവുന്നതാണ്. അതുമല്ലെങ്കിൽ ഒരു ഇഎൻടി സ്‌പെഷ്യലിസ്റ്റിനെ കണ്ട് ഇയർഡ്രോപ്‌സ് വാങ്ങി ചെവിയിൽ ഒഴിക്കാം. നിറഞ്ഞിരിക്കുന്ന ഇയർവാക്‌സ് കുതിർന്ന് പുറത്തേക്ക് പോകുന്നതാണ്. എപ്പോഴും സ്വയം ചികിത്സ ഒഴിവാക്കുന്നതാണ് ചെവിയുടെ ആരോഗ്യത്തിന് ഉത്തമം.

കുറച്ചൊക്കെ ഇയർവാക്‌സ് ചെവിക്കകത്ത് ഇരിക്കുന്നത് നല്ലതാണെന്നും ഡോക്ടർമാർ പറയാറുണ്ട്. അത്യധികം സെൻസിറ്റീവായ ചെവിയുടെ അകത്തേക്ക് പൊടിപടലങ്ങളും അണുക്കങ്ങളും പ്രവേശിക്കാതിരിക്കാൻ ഇയർവാക്‌സ് സഹായിക്കും. കൂടാതെ പ്രാണികളോ മറ്റ് ചെറിയ എന്തെങ്കിലും വസ്തുക്കളോ ചെവിക്കുള്ളിൽ പോകാതിരിക്കാനും ഇയർവാക്‌സ് ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

 

Tags: Ear
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies