സാധാരണ വീടിന് മുന്നിൽ ഊരിയിടുന്ന ചെരുപ്പുകൾ തെരുവ് നായ്ക്കളോ അല്ലെങ്കിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളോ കടിച്ചുകൊണ്ടു പോകുന്നത് പതിവാണ്. രാത്രി നേരത്ത് വീടിന് മുന്നിൽ ചെരുപ്പ് ഊരിയിട്ടാൽ പലപ്പോഴും രാവിലെ അത് അവടെ ഉണ്ടാകാറില്ല. ചെരുപ്പെടുത്ത് അയലത്തെ വീടിന്റെ പറമ്പിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയാണ് നായ്ക്കളുടെ പതിവ്. എന്നാൽ ഇത്തരത്തിൽ നായ്ക്കൾ മാത്രമല്ല പാമ്പുകളും ചെരുപ്പ് എടുത്തുകൊണ്ട് പോകുന്നുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? പറഞ്ഞാൽ വിശ്വസിക്കില്ല, എന്നാൽ കണ്ടാൽ വിശ്വസിക്കാതിരിക്കാനും സാധിക്കില്ല.
പാമ്പ് ചെരുപ്പ് എടുത്തുകൊണ്ട് പോകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വീട്ടുമുറ്റത്തേക്ക് ഇഴഞ്ഞെത്തുന്ന പാമ്പ് ചെരുപ്പ് വായിലെടുത്ത് ഇഴഞ്ഞുനീങ്ങുന്നത് കാണാനാകും. ഇതോടൊപ്പം പാമ്പിനെ ഓടിക്കാൻ ശ്രമിക്കുന്ന സ്ത്രീകളുടെ ശബ്ദവും കേൾക്കാം. എന്നാൽ ഇതൊന്നും കേട്ട് ഒരു കൂസലുമില്ലാതെയാണ് പാമ്പ് ചെരുപ്പുമെടുത്ത് മുങ്ങിയത്.
I wonder what this snake will do with that chappal. He got no legs. Unknown location. pic.twitter.com/9oMzgzvUZd
— Parveen Kaswan, IFS (@ParveenKaswan) November 24, 2022
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് രസകരമായ ഈ വീഡിയോ പങ്കുവെച്ചത്. ആ ചെരുപ്പ് ഉപയോഗിച്ച് പാമ്പ് എന്ത് ചെയ്യുമെന്നാണ് താൻ ചിന്തിക്കുന്നത് എന്നും ചെരുപ്പിടാൻ അതിന് കാൽ ഇല്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. വീഡിയോ എവിടെനിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല.
വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും വന്ന് നിറയുന്നുണ്ട്. കാലില്ലാത്ത ഇവൻ ഈ ചെരുപ്പെടുത്ത് കൊണ്ട് ഓടുന്നത് എന്തിനാണെന്നാണ് പലരുടെയും സംശയം.
Comments