‘പാർട്ടി അനുഭാവികളായ അയോഗ്യരെ തിരുകി കയറ്റാൻ അധിക തസ്തികകൾ‘: തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം റദ്ദാക്കാൻ ശുപാർശ നൽകേണ്ടി വരുമെന്ന് കൽക്കട്ട ഹൈക്കോടതി- High Court against Illegal Appointments
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പാർട്ടി അനുഭാവികളായ അയോഗ്യരെ തിരുകി കയറ്റാൻ അധിക തസ്തികകൾ‘: തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം റദ്ദാക്കാൻ ശുപാർശ നൽകേണ്ടി വരുമെന്ന് കൽക്കട്ട ഹൈക്കോടതി- High Court against Illegal Appointments

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 06:37 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പാർട്ടി അനുഭാവികളായ അയോഗ്യരെ തിരുകി കയറ്റാൻ അധിക തസ്തികകൾ സൃഷ്ടിക്കാനുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ ശ്രമത്തിനെതിരെ കൽക്കട്ട ഹൈക്കോടതി. തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം റദ്ദാക്കാനും ചിഹ്നം മരവിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടി വരുമെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ വ്യക്തമാക്കി.

ഇന്ത്യൻ ഭരണഘടന തോന്നിയ പോലെ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല. രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം റദ്ദാക്കാനും ചിഹ്നം മരവിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടി വരും. ജസ്റ്റിസ് ഗംഗോപാധ്യായ പറഞ്ഞു.

നിയമന വിവാദത്തിൽ പെട്ട് ജോലി നഷ്ടമായ അദ്ധ്യാപകരെ പുനർവിന്യസിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ അധിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ച വിവരം വിദ്യാഭ്യാസ വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ഗംഗോപാദ്ധ്യായയുടെ പ്രതികരണം. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഇത്തരത്തിൽ നിയമിക്കാൻ സർക്കാരിന് എങ്ങനെ സാധിക്കുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃത നിയമനങ്ങളെ സർക്കാർ അനുകൂലിക്കാൻ പാടില്ല. അധിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ മെയ് 19ലെ വിജ്ഞാപനം ഉടൻ പിൻവലിക്കണം. ഇല്ലെങ്കിൽ രാജ്യത്ത് മുൻപെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള തീരുമാനം കോടതിക്ക് കൈക്കൊള്ളേണ്ടി വരും. ജനാധിപത്യം ശരിയായ കൈകളില്ല എന്ന താൻ ഭയപ്പെടുന്നു. ജസ്റ്റിസ് ഗംഗോപാദ്ധ്യായ വ്യക്തമാക്കി.

ആവശ്യമായി വന്നാൽ, സംസ്ഥാന കാബിനറ്റിലെ മുഴുവൻ അംഗങ്ങളേയും താൻ വിളിച്ചു വരുത്തും. വേണ്ടി വന്നാൽ എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസും അയയ്‌ക്കും. ജസ്റ്റിസ് ഗംഗോപാദ്ധ്യായ ചൂണ്ടിക്കാട്ടി.

ഇത്തരം ഒരു തീരുമാനത്തിലൂടെ ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കാനാണോ സർക്കാർ ശ്രമിക്കുന്നത്? ഇത്തരത്തിൽ അനധികൃത നിയമനം നടത്താൻ ആരാണ് നിയമോപദേശം നൽകിയത്? അനധികൃത നിയമനങ്ങൾ നടത്തുക എന്നതാണോ സർക്കാരിന്റെ നയം? അയോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സർക്കാർ ഖജനാവിലെ പണം ധൂർത്തടിക്കാൻ സർക്കാരിന് എങ്ങനെ മനസ്സ് വന്നുവെന്നും കോടതി ചോദിച്ചു.

Tags: Mamata BanerjeeCalcutta High Court
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies