വാഷിംഗ്ടൺ: ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനുള്ള ബ്ലൂ ടിക്കിന് തുക ഈടാക്കാനുള്ള പദ്ധതി പുനരാരംഭിക്കുമെന്നറിയിച്ച് ട്വിറ്റർ മേധാവി ഇലോൺ മസ്ക്. വരുന്ന ആഴ്ച തുടങ്ങാനാണ് പദ്ധതിയിടുന്നതെന്നാണ് വിവരം.
എല്ലാ അക്കൗണ്ടുകളും പരിശോധിച്ച് വിവിധ സ്ഥാപനങ്ങൾക്കായി കളർ കോഡ് നൽകുമെന്നും മസ്ക് പറഞ്ഞു. കമ്പനികൾക്കുള്ള ഗോൾഡ് ചെക്ക്, ഗവൺമെന്റിനുള്ള ഗ്രേ ചെക്ക്, സെലിബ്രിറ്റികൾക്ക് നീല കൂടാതെ എല്ലാ അക്കൗണ്ടുകളും പരിശോധിച്ച് ആക്ടിവേറ്റ് ചെയ്യുന്നതിന് മുമ്പ് സ്വമേധയ പരിശോധനകളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വെരിഫൈഡ് അക്കൗണ്ടുകൾക്ക് പ്രതിമാസം 8 ഡോളറാണ് ഈടാക്കുക. ദൈർഘ്യമേറിയ വീഡിയോകളും ഓഡിയോകളും പോസ്റ്റ് ചെയ്യാൻ കഴിയുമെന്നും കമ്പനി അറിയിച്ചിരുന്നു.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ തന്നെ പ്രതിമാസം തുക ഈടാക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ അക്കൗണ്ടുകൾ വഴി വ്യാപകമായി ആൾമാറാട്ടം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്ന് 8 ഡോളർ വീതം ഈടാക്കുന്ന പദ്ധതി താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി മസ്ക് രംഗത്തെത്തിയിരിക്കുന്നത്.
Comments