സ്വന്തം നാട്ടുകാരുടെ മുന്നിൽ ഇടറി വീണ് ഖത്തർ; ലോകകപ്പിൽ ആതിഥേയരുടെ ഏറ്റവും മോശം പ്രകടനം-Qatar perfomance in worldcup
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്വന്തം നാട്ടുകാരുടെ മുന്നിൽ ഇടറി വീണ് ഖത്തർ; ലോകകപ്പിൽ ആതിഥേയരുടെ ഏറ്റവും മോശം പ്രകടനം-Qatar perfomance in worldcup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 02:21 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ആതിഥേയരായി ഖത്തർ. രണ്ടാമത്തെ കളിയിൽ തന്നെ ഖത്തർ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. സെനഗലിനെതിരെ നടന്ന മത്സരത്തിൽ 3-1ന് തോറ്റതോടെയാണ് ആതിഥേയരുടെ വിധി നിർണയിക്കപ്പെട്ടത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലാന്റ്‌സിനെ ഇക്വഡോർ സമനിലയിൽ തളച്ചതോടെ ഖത്തറിന്റെ പുറത്താകൽ ഉറപ്പിച്ചു.

നെതർലാന്റ്‌സിനും ഇക്വഡോറിനും നാല് പോയിന്റുകൾ വീതമായി. ഇനി ഖത്തർ അവസാന കളിയിൽ നെതർലാന്റ്‌സിനെ തോൽപിച്ചാലും മൂന്ന് പോയിന്റ് മാത്രമേ നേടാൻ കഴിയൂ. അതുകോണ്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ കഴിയില്ല. നെതർലാന്റ്‌സിനോട് കൂടി തോറ്റാൽ ഏറ്റവും മോശം പ്രകടനം നടത്തിയ ആതിഥേയർ എന്ന ചീത്ത പേര് ഖത്തറിന് ലഭിക്കും. കരുത്തരായ ഓറഞ്ച് പടയെ പരാജയപ്പെടുത്താനോ സമനിലയിൽ തളയ്‌ക്കാനോ കഴിയുമെന്ന് ആരും കരുതുന്നില്ല.

2010ൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഒന്നാം റൗണ്ടിൽ തന്നെ പുറത്തായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് മത്സരങ്ങളിൽ നാല് പോയിന്റ് നേടിയിരുന്നു. ഫ്രാൻസ്. യുറുഗ്വായ്, മെക്‌സിക്കോ എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരുന്നത്. ഓരോ വിജയവും സമനിലയും പരാജയവും അടക്കം നാല് പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക ഗോൾ ഏവറേജിന്റെ അടിസ്ഥാനത്തിലായിരുന്നു പുറത്തായത്. 1982ൽ സ്‌പെയിൻ ലോകകപ്പിൽ ആതിഥേയർ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ഒരു സമനിലയിലൂടെ ഒറ്റ പോയിന്റ് കരസ്ഥമാക്കിയിരുന്നു.

ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രം പരിശാധിച്ചാൽ ആതിഥേയർ എക്കാലത്തും മികച്ച പ്രകടനമാണ് കാഴ്‌ച്ച വച്ചിട്ടുളളത്. പ്രഥമ ലോകകപ്പിൽ ആതിഥേയരായ യുറുഗ്വായ് ചാമ്പ്യന്മാരായി. 1934ലെ അടുത്ത ലോകകപ്പിൽ ആതിഥേയരായ ഇറ്റലി ജേതാക്കളായി. പിന്നീട് 1966ൽ ഇംഗ്ലണ്ടും, 1974ൽ പശ്ചിമ ജർമ്മനിയും, 1978ൽ അർജന്റീനയും, 1998ൽ ഫ്രാൻസും സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിജയികളായി. 1950ൽ ബ്രസീലും 1958ൽ സ്വീഡനും സ്വന്തം നാട്ടുകാരുടെ മുന്നിൽ ഫൈനലിൽ പരാജയത്തിന്റെ കയ്പുനീര് കുടിച്ചു. 1962ൽ ചിലി, 1990ൽ ഇറ്റലി, 2002ൽ ദക്ഷിണകൊറിയ, 2006ൽ ജർമ്മനി, 2014ൽ ബ്രസീൽ എന്നീ ആതിഥേയർ സെമിയിൽ അടിതെറ്റി വീണു. 1938ൽ ഫ്രാൻസും, 1970, 1986 ലോകകപ്പുകളിൽ മെക്‌സിക്കോയും 2018ൽ റഷ്യയും ക്വാർട്ടറിൽ പ്രവേശിച്ചു. 1994ൽ അമേരിക്കയ്‌ക്ക് സ്വന്തം മണ്ണിൽ രണ്ടാം റൗണ്ടിനപ്പുറം കടക്കാനായില്ല.

Tags: fifa worldcup 2022ഖത്തർworldcup
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies