പലരും പറയാൻ മടിക്കുന്ന പിസിഒഡി നിങ്ങളെ അലട്ടുന്നുണ്ടോ? ; ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ പരിഹാരം വീട്ടിൽ തന്നെ 
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പലരും പറയാൻ മടിക്കുന്ന പിസിഒഡി നിങ്ങളെ അലട്ടുന്നുണ്ടോ? ; ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ പരിഹാരം വീട്ടിൽ തന്നെ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 03:42 pm IST
FacebookTwitterWhatsAppTelegram

മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. പിസിഒഡി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ്  അടുത്ത കാലത്തായി കണ്ടുവരുന്നത്. ആർത്തവ ക്രമക്കേടുകൾക്കും ഹോർമോൺ വ്യതിയാനങ്ങൾക്കും ഇത് കാരണമാകുന്നു. അണ്ഡോത്പാദനത്തെയും ഈ അവസ്ഥ ബാധിക്കും. പഠനങ്ങൾ പ്രകാരം 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്‌ക്ക് കാരണം പിസിഒഡിയാണെന്ന് കണ്ടെത്തിയിരുന്നു.

എന്താണ് പിസിഒഡി

അണ്ഡാശയങ്ങൾ ചെറു കുമിളകൾ കൊണ്ട് നിറയുന്ന രോഗമാണ് പിസിഒഡി. രോഗബാധിതരിൽ സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെയും പ്രൊജസ്‌ട്രോണിന്റെയും ഉത്പാദനം കുറയ്‌ക്കുകയും പുരുഷ ഹോർമോണായ ആൻഡ്രജന്റെ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അണ്ഡകോശങ്ങളുടെ വളർച്ച നിലച്ച് കുമിളകളായി നിറയുന്നു. അമിത വണ്ണക്കാരിലും മെലിഞ്ഞ ശരീര പ്രകൃതിയുള്ളവരിലും പിസിഒഡി കാണാറുണ്ട്. അതിനാൽ ഭക്ഷണക്രമീകരണവും വ്യായമങ്ങളും ഇരു കൂട്ടരും ശീലമാക്കി ഇതിനെ തുരത്താൻ കഴിയും.

പിസിഒഡിയുടെ ലക്ഷണങ്ങൾ

ആർത്തവ ക്രമക്കേടുകൾ, അമിത രക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ ലക്ഷണങ്ങൾ. ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, വലിയ ഇടവേളകൾക്ക് ശേഷം അമിതമായോ കൂടുതൽ ദിവസങ്ങൾ നീണ്ട് നിൽക്കുന്നതോ ആയ രക്തസ്രാവം ഉണ്ടാവുക, ആർത്തവം നിലച്ചുപോവുക, അമിത വണ്ണം, മുഖക്കുരു, പുരുഷൻമാരുടേതിന് സമാനമായ രീതിയിൽ രോമ വളർച്ച , മുടി കൊഴിച്ചിൽ, വിഷാദം എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ 

ഭക്ഷണത്തിൽ അന്നജത്തിന്റെ അളവ് കുറച്ചാൽ പിസിഒഡിയെ നിയന്ത്രിക്കാനാകും. അരിയാഹാരം, മധുരം എന്നിവയും നിയന്ത്രിക്കണം. കൊഴുപ്പടങ്ങിയ വിഭവങ്ങളോടും നോ പറയണം. മാംസാഹാരവും കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, മൈദ  അടങ്ങിയ ഭക്ഷണവും ഒഴിവാക്കണം.

കഴിക്കേണ്ട ഭക്ഷണങ്ങൾ 

പിസിഒഡി പ്രശ്‌നങ്ങൾ ഉള്ളവർ ദിവസവും ഒരു ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. മെറ്റബോളിസത്തെ മെച്ചപ്പെടുത്താൻ മികച്ചതാണ് കറുവപ്പട്ട. ആർത്തവ ചക്രം നിയന്ത്രിക്കാനും മൂത്രത്തിലെ അണുബാധ അകറ്റാനും കറുവപ്പട്ട സഹായിക്കുന്നു. ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ആർത്തവ സമയത്തെ അസ്വസ്ഥതകളെ കുറയ്‌ക്കാനും ഇത് സഹായിക്കുന്നു.

പ്രോട്ടീൻ അടങ്ങിയ പയർ വർഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ, മീൻ, മുട്ട, സോയ, കൊഴുപ്പ് കുറഞ്ഞ മാംസങ്ങൾ, നട്‌സ് എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ ഉത്പാദന കൂട്ടാൻ സഹായിക്കും. ഒപ്പം ശരീര ഭാരം കുറയ്‌ക്കാനും കാരണമാകും. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം.

Tags: PCOD
ShareTweetSendShare

More News from this section

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

പത്ത് കോടി നിങ്ങൾക്കാണോ? മൺസൂൺ ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ; മുഴുവൻ സമ്മാനങ്ങളും അറിയാം

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies