തരൂരുമായി വേദി പങ്കിടുന്നത് ഒഴിവാക്കി സുധാകരൻ ; കൊച്ചിയിൽ നടക്കുന്ന കോൺക്ലേവിന് കെ പി സി സി പ്രസിഡന്റ് എത്തില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തരൂരുമായി വേദി പങ്കിടുന്നത് ഒഴിവാക്കി സുധാകരൻ ; കൊച്ചിയിൽ നടക്കുന്ന കോൺക്ലേവിന് കെ പി സി സി പ്രസിഡന്റ് എത്തില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 06:43 pm IST
FacebookTwitterWhatsAppTelegram

എറണാകുളം : തരൂരുമായി വേദി പങ്കിടുന്നത് ഒഴിവാക്കി സുധാകരൻ.നാളെ കൊച്ചിയിൽ നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എത്തില്ല.ആരോഗ്യ കാരണങ്ങളാലാണ് നേരിട്ട് വരാത്തതെന്നും, ഓൺലൈനായി പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

. കൊച്ചിയിൽ നാളെ രാവിലെ ഒൻപതരയ്‌ക്ക് നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിന്റെ ഉദ്ഘാടകനായി കെ സുധാകരനെയും, മുഖ്യ പ്രഭാഷകനായി സംഘടന ദേശീയ ചെയർമാൻ കൂടിയായ ശശി തരൂരിനെയുമായിരുന്നു സംഘാടകർ നിശ്ചയിച്ചിരുന്നത്.കെ സുധാകരനും, ശശി തരൂരും ഒരുമിച്ച് വേദി പങ്കിടുന്ന പരിപാടിയെന്ന നിലയിൽ കോൺക്ലേവ് രാഷ്‌ട്രീയ ശ്രദ്ധാകേന്ദ്രമായിരുന്നു നാളത്തെ കോൺക്ലേവ്.

സംസ്ഥാന രാഷ്‌ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾ നൽകി വിവിധ ജില്ലകളിൽ തരൂർ പൊതുപരിപാടികൾക്കെത്തിയതോടെ കെ പി സി സി തരൂരിന് മേൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഡി സി സി കളുടെ അനുമതിയില്ലാതെ നേതാക്കൾ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് അച്ചടക്ക സമിതി നിർദേശിച്ചിരുന്നു.

പാർട്ടി ചട്ടക്കൂട് പൊളിക്കാതെയും, അച്ചടക്കം ലംഘിക്കാതെയും മുന്നോട്ടു പോകണം. ഇതിനിടെയായിരുന്നു കൂടുതൽ സംഘടനകൾ ശശി തരൂരിനെ പൊതുപരിപാടികൾക്ക് ക്ഷണിക്കുന്നത്. പരിപാടിയിൽ വിട്ടു നിൽക്കാൻ തീരുമാനിച്ച കെ സുധാകരൻ പിന്നീട് സംഘാടകർ ബന്ധപ്പെട്ടപ്പോൾ ഓൺലൈനായി പങ്കെടുക്കാമെന്ന് അറിയിക്കുകയായിരുന്നു.തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച സമ്മേളനം നേതാക്കളുടെ അസൗകര്യം കാരണം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് നടക്കുന്ന ലീഡേഴ്‌സ് മീറ്റിനാണ് വി ഡി സതീശനെ ക്ഷണിച്ചിരിക്കുന്നത്.

Tags: കെ. സുധാകരൻശശി തരൂർ
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies