കോഴിക്കോട് : കുടുംബത്തോടൊപ്പം കാറില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ കുപ്രസിദ്ധ കുറ്റവാളി ടി.എച്ച്.റിയാസ് പിടിയിൽ. നീലേശ്വരം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ ഭാര്യ സുമയ്യയേയും പോലീസ് അറസ്റ്റ് ചെയ്തു. 5.7 ഗ്രാം എംഡിഎംഎ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊലപാതകം, മോഷണം, മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് റിയാസ് .
കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 50ൽ അധികം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments