വിഴിഞ്ഞം സംഘർഷത്തിൽ പോലീസിന്റെ ഒത്താശ; കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദു ഐക്യവേദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞം സംഘർഷത്തിൽ പോലീസിന്റെ ഒത്താശ; കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 11:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രദേശവാസികളായ നിരപരാധികളായ ഹിന്ദുക്കളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്ത പോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വൈകിട്ട് നടന്ന പ്രതിഷേധത്തിൽ പ്രദേശവാസികൾ അടക്കം നിരവധി പേർ പങ്കെടുത്തു.

അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നവരെയും അക്രമത്തിനിടെ തകർപ്പെട്ട വീടുകളും ബിജെപി നേതാക്കൾ പകൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

സമാനതകളില്ലാത്ത വർഗീയ ആക്രമണമാണ് വിഴിഞ്ഞത്ത് നടന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അക്രമത്തിന് ഇരയായ വീടുകൾ സന്ദർശിച്ച ശേഷം പറഞ്ഞു. സമരക്കാർ സംഘടിച്ചിട്ടും പോലീസിന്റെ സാന്നിദ്ധ്യം വളരെ കുറവായിരുന്നു. പോലീസും കൂടി ചേർന്നാണ് വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന ലത്തീൻ രൂപതയുടെ അക്രമികൾക്ക് അഴിഞ്ഞാടാനുളള അവസരം കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തുറമുഖ നിർമാണം വേഗത്തിലാക്കണമെന്നും തടസങ്ങൾ നീക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും പോലീസുകാർ കാഴ്ചക്കാരായി നിൽക്കുകയാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് പറഞ്ഞു. വിഴിഞ്ഞത്ത് ഒരു കലാപത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ തലത്തിലും പോലീസ് തലത്തിലും ആ തരത്തിൽ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ സമരാനുകൂലികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. കമ്പികളും കല്ലുകളും പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. മുല്ലൂർ വനിതാ വാർഡ് മെമ്പർക്ക് കല്ലേറിൽ പരിക്കേറ്റു.

തുറമുഖം പുനരാരംഭിക്കണം എന്ന ആവശ്യമായി സമരം ചെയ്യുന്ന പ്രദേശവാസികളെ ലത്തീൻ സഭയുടെ നേതൃത്വത്തിലുളള തുറമുഖ വിരുദ്ധ സമരക്കാർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. കല്ലുകളും കമ്പികഷ്ണങ്ങളും ഉപയോഗിച്ച് തുറമുഖത്തെ അനുകൂലിക്കുന്ന വീടുകളിൽ കയറി ആക്രമം നടത്തുകയും ചെയ്തു. തുടർന്നാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.

Tags: ബിജെപിവിഴിഞ്ഞംഹിന്ദു ഐക്യവേദി
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies