കൊല്ലം: ട്രെയിനിൽ അസഭ്യം പറഞ്ഞ് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം പനയം സ്വദേശി ദിലീപ് നെൽസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് ട്രെയിനാലായിരുന്നു സംഭവം.
ട്രെയിനിലെ ടിടിആറിനോടും വിദ്യാർത്ഥിനികളോടുമുൾപ്പെടെയുള്ളവരോടാണ് ഇയാൾ അസഭ്യം പറഞ്ഞത്. ട്രെയിനിൽ പ്രശ്നം ഉണ്ടാക്കിയ യുവാവിനെ കൊല്ലത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ബഹളം വെച്ച ദിലീപ് പോലീസ് ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്യാനൊരുങ്ങിയതായും പോലീസ് അറിയിച്ചു.
Comments