ഹരിവരാസനം പിറന്ന് നൂറ് വർഷം; വിപുലമായ ആഘോഷപരിപാടികളുമായി ലണ്ടനിലെ അയ്യപ്പ ഭക്തർ; മാറ്റ് കൂട്ടാൻ മുൻ ശബരിമല മേൽ ശാന്തിയും വീരമണിയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹരിവരാസനം പിറന്ന് നൂറ് വർഷം; വിപുലമായ ആഘോഷപരിപാടികളുമായി ലണ്ടനിലെ അയ്യപ്പ ഭക്തർ; മാറ്റ് കൂട്ടാൻ മുൻ ശബരിമല മേൽ ശാന്തിയും വീരമണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 05:35 pm IST
FacebookTwitterWhatsAppTelegram

കവൻട്രി: അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ പിറന്ന് നൂറ് വർഷമാകുമ്പോൾ വിപുലമായ ആഘോഷപരിപാടികൾക്കൊരുങ്ങി ബ്രിട്ടണിനെ അയ്യപ്പഭക്തർ. അടുത്ത മാസം മൂന്ന്, നാല് തിയതികളിലാണ് അയ്യപ്പ ഭക്ത സമൂഹം വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഹാരോ അയ്യപ്പ സ്വാമി ക്ഷേത്രത്തിലും, ബിർമിംഗ് ഹാം ബലാജി സന്നിധിയിലെ അയ്യപ്പ നടയിലും പൂജയ്‌ക്കൊപ്പം ഹരിവരാസനവും ആലപിക്കും.

ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പള്ളിക്കെട്ട് ശബരിമലയ്‌ക്ക് എന്ന ഭക്തി സാന്ദ്രമായ ഗാനം ആലപിച്ച വീരമണിയും, മുൻ ശബരിമല മേൽ ശാന്തിയും, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തിയുമായിരുന്ന ഗോശാല വിഷ്ണു നമ്പൂതിരിയും വിശിഷ്ടാതിഥികളായി എത്തും. പരിപാടിയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ഇരു ക്ഷേത്രത്തിലും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ഫെഡറേഷൻ ഓഫ് ഹിന്ദു ടെംപ്ൾ പ്രസിഡന്റ് എം ഗോപാലകൃഷ്ണൻ, ലണ്ടൻ അയ്യപ്പ ടെമ്പിൾ സ്ഥാപക ട്രസ്റ്റി സുന്ദരം പിള്ള കൃപഹർ, ബാലാജി ടെമ്പിൾ ട്രസ്റ്റി ഡോ. എസ് കനകരത്നം, മിഡ്ലാൻഡ്സ് അയ്യപ്പ പൂജ സംഘാടക സമിതി തലവൻ പ്രഭ കുവെന്തിരൻ സ്വാമി എന്നിവരടങ്ങുന്ന സംഘം മുന്നൊരുക്കങ്ങളെല്ലാം അടിക്കടി വിലയിരുത്തി വരികയാണ്. പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തർക്കായി പ്രത്യേക പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഹാറോവിലെ അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ എട്ടരയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുക. രാത്രി 9.15 വരെ പരിപാടികൾ നീണ്ടു നിൽക്കും. ശേഷം ഹരിവരാസനം പാടി ക്ഷേത്രത്തിലെ ചടങ്ങിന് സമാപനം കുറിയ്‌ക്കും. ഗോശാല വിഷ്ണു നമ്പൂതിരിയാണ് പൂജകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുക. ഭജനയ്‌ക്ക് വീരമണി നേതൃത്വം നൽകും.

നാലം തിയതിയാണ് ബാലാജി ക്ഷേത്രത്തിലെ ആഘോഷപരിപാടികൾ. ഇവിടെ രാവിലെ ഒൻപതിന് ആരംഭിക്കുന്ന പരിപാടികൾ ഉച്ചയ്‌ക്ക് രണ്ട് മണിവരെ തുടരും. ശേഷം ഹരിവരാസനം പാടി ആഘോഷ പരിപാടികൾ അവസാനിപ്പിക്കും. ഇരു ക്ഷേത്രങ്ങളിലും നടക്കുന്ന ചടങ്ങുകൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത ഭക്തി ഗായകൻ അഭിഷേക് രാജുവും, ശബരിമല അയ്യപ്പ സേവാ സമാനം ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി എൻ രാജനും പ്രത്യേക അതിഥികളായി എത്തും.

എല്ലാവർഷവും അയ്യപ്പ പൂജയ്‌ക്ക് ഹറോവിലെയും, ബിർമിംഗ്ഹാമിലെ ക്ഷേത്രത്തിലും ഭക്തരുടെ വലിയ ഒഴുക്കാണ് കാണാൻ കഴിയുക. ഇക്കുറിയും ഇത് തുടരണമെന്ന് ഹൈന്ദവ സമൂഹത്തോട് ഹിന്ദു സമാജം പ്രതിനിധികൾ അറിയിച്ചു. ശബരിമലയിലെ ആചാരം ലംഘിക്കപ്പെടുമെന്ന സാഹചര്യത്തിൽ ഉറച്ച ശബ്ദത്തോടെയും കാൽവയ്‌പ്പോടും കൂടിയാണ് ആ ശ്രമങ്ങളെ നേരിട്ടത്. അതിനാൽ എല്ലാ ഭക്തരുടെയും പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരിക്കണമെന്നും ഹിന്ദു സമാജം അഭ്യർത്ഥിച്ചിട്ടുണ്ട്.

Tags: harivarasanam
ShareTweetSendShare

More News from this section

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies