പ്രധാനമന്ത്രിയുടെ സ്‌കൂൾ അധ്യാപകനായിരുന്ന രാസ് വിഹാരി മണിയാർ അന്തരിച്ചു ; ഗുരുവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയുടെ സ്‌കൂൾ അധ്യാപകനായിരുന്ന രാസ് വിഹാരി മണിയാർ അന്തരിച്ചു ; ഗുരുവിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 03:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കൂൾ അധ്യാപകനായിരുന്ന രാസ് വിഹാരി മണിയാർ അന്തരിച്ചു. 94 വയസ്സായിരുന്നു. ഗുജറാത്തിലെ വഡ്‌നഗർ ബിഎൻ വിദ്യാലയത്തിൽ നിന്ന് പ്രിൻസിപ്പലായാണ് അദ്ദേഹം വിരമിച്ചത് . പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടിക്കാലത്ത് പഠിച്ചതും ഈ സ്കൂളിലാണ്. അധ്യാപകന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

“ഞങ്ങളുടെ സ്കൂൾ അധ്യാപകനായ രാസ് വിഹാരി മണിയാരുടെ വിയോഗവാർത്ത കേട്ടതിൽ അഗാധമായ ദുഃഖമുണ്ട്. എന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനയുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഞാൻ അദ്ദേഹത്തോട് ചേർന്നു നിന്നു. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ എന്റെ ജീവിതത്തിലുടനീളം അദ്ദേഹത്തിന്റെ മാർഗനിർദേശം ലഭിച്ചതിന്റെ സംതൃപ്തി എനിക്കുണ്ട്. “ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാസ് വിഹാരി മണിയാറെ ആദരിക്കുന്ന ചിത്രവും പ്രധാനമന്ത്രി ട്വീറ്റിൽ പങ്ക് വച്ചു. പ്രധാനമന്ത്രി പലപ്പോഴും തന്റെ ഗുരുവിനെ പറ്റി പരാമർശിക്കാറുണ്ടായിരുന്നു. . ഗുജറാത്ത് പര്യടനത്തിലായിരിക്കുമ്പോഴും അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം തന്റെ അധ്യാപകരെ കാണാൻ ശ്രമിക്കാറുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഹമ്മദാബാദിലെ ഗുജറാത്ത് കോളേജിൽ നടന്ന ചടങ്ങിൽ അദ്ദേഹം തന്റെ അധ്യാപകരെ ആദരിച്ചിരുന്നു.

രാസ് വിഹാരി മണിയാർ ‘മൻ കി ബാത്ത്’ എഴുതി തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. . പ്രധാനമന്ത്രി നരേന്ദ്ര മോദി 2017ലെ തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി മോദിക്ക് കത്തെഴുതാൻ ഇഷ്ടമാണെന്ന് രാസ് വിഹാരി മണിയാർ പറഞ്ഞിരുന്നു. “വഡ്‌നഗർ പോലുള്ള ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള ഒരാൾ ഒബാമയെ കാണുകയും അവർ രണ്ട് സഹോദരന്മാരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് അദ്ദേഹത്തിന്റെ ഈ വിജയത്തിന് കാരണം , അദ്ദേഹം ഒരു നല്ല വിദ്യാർത്ഥിയായിരുന്നു. കൈയക്ഷരം കുറച്ച് മോശമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായിരുന്നു. എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അച്ചടക്കമുള്ള കുട്ടിയായിരുന്നു.“ പ്രധാനമന്ത്രിയെ കുറിച്ച് രാസ് വിഹാരി മണിയാർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

 

Tags: Narendra ModiDeathschool teacher
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies