ന്യൂഡൽഹി: ബിജെപി എംപി ഹൻസ് രാജ് ഹാൻസിന് ‘ഇസഡ്’ കാറ്റഗറി സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) സായുധ സുരക്ഷയാണ് എംപിയ്ക്ക് ലഭിക്കുക. പഞ്ചാബിലും ഡൽഹിയിലുമാകും ഇസഡ് കാറ്റഗറി സുരക്ഷ ലഭിക്കുക. നേരത്തെ എംപിയ്ക്ക് പഞ്ചാബ് മേഖലയിൽ മാത്രമാണ് സുരക്ഷ നൽകിയിരുന്നത്.
ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരമാണ് ഹൻസിന് സുരക്ഷ ഏർപ്പെടുത്തിയത്. തുടർന്നാണ് ആഭ്യന്തര മന്ത്രാലയം സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തത്. ഇസഡ് കാറ്റഗറി സുരക്ഷ പ്രകാരം പഞ്ചാബിലും ഡൽഹിയിലും കഴിയുമ്പോഴും യാത്ര ചെയ്യുമ്പോഴും എംപിക്ക് സുരക്ഷ നൽകും. അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൻസിന്റെ സുരക്ഷ വർദ്ധിപ്പിച്ചത്.
Comments