തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സെക്രട്ടറിയ്ക്ക് മുന്നറിയിപ്പുമായി മനുഷ്യാവകാശ കമ്മീഷൻ. സെക്രട്ടറി നിരുത്തരവാദപരമായി പൊരുമാറുകയാണെന്നും ഇത് തുടർന്നാൽ റിപ്പോർട്ടുമായി കമ്മീഷൻ മുൻപാകെ നേരിൽ ഹജരാകാൻ സമൻസ് അയക്കേണ്ടി വരുമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
ക്യാൻസർ മരുന്നുകളുടെ പേരിലുള്ള കൊള്ളയും തട്ടിപ്പും തടയുന്നതിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും സമർപ്പിക്കാതിനെതിരെയാണ് അദ്ധ്യക്ഷൻ വിമർശിച്ചത്.
റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് കമ്മീഷൻ ഓഫീസിൽ നിന്നും സെക്രട്ടറിയുടെ ഓഫീസിലേക്ക് ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി നൽകിയില്ല. കമ്മീഷന് ലഭിക്കുന്ന പരാതികൾ പരിഹരിക്കാൻ കാലതാമസമുണ്ടാവുകയും പരാതിക്കാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
Comments