രണ്ടാം ജയം സ്വന്തമാക്കി കാനറികൾ പ്രീക്വാർട്ടറിൽ; സ്വിസ് പടയെ കീഴടക്കിയത് ഏക ഗോളിന്-Brazil entered in pre-quarter
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രണ്ടാം ജയം സ്വന്തമാക്കി കാനറികൾ പ്രീക്വാർട്ടറിൽ; സ്വിസ് പടയെ കീഴടക്കിയത് ഏക ഗോളിന്-Brazil entered in pre-quarter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 12:10 am IST
FacebookTwitterWhatsAppTelegram

ദോഹ: മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന കരുതിയ സമയത്ത് കാസ്‌മെയ്‌റോ രക്ഷകനായി അവതരിച്ചു. കളിയുടെ 83ാം മിനിറ്റിൽ തകർപ്പൻ അടിയിലൂടെ സ്വിസ് വല കുലുക്കിയാണ് കാസ്‌മെയ്‌റോ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ തുടർച്ചയായി രണ്ട് വിജയങ്ങൾ സ്വന്തമാക്കി ആറ് പോയിന്റുമായി ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

ലോകകപ്പിൽ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് ബ്രസീൽ. ഫ്രാൻസ് നേരത്തെ രണ്ട് വിജയങ്ങളുമായി പ്രീ ക്വാർട്ടർ ഉറപ്പാക്കിയിരുന്നു. നെയ്മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീൽ സ്വിസർലാന്റിനെതിരെ തുടക്കം ആവശമൊന്നും സൃഷ്ടിച്ചില്ല. ആദ്യ പകുതിയിൽ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.

പരിക്കേറ്റ നെയ്മറിന് പകരം ലൂക്കാസ് പാക്വെറ്റയാണ് കളത്തിലിറങ്ങിയത്. എന്നാൽ കാര്യമായ മുന്നേറ്റമൊന്നും നടത്താൻ പാക്വെറ്റയ്‌ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ കളിയിൽ രണ്ട് ഗോളുകൾ നേടിയ റിച്ചാർലിസണും ഇത്തവണ കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ ബ്രസീൽ ഉണർന്നു കളിച്ചു. ആന്റണിയെയും റോഡ്രിഗോയെയും കളത്തിലിറക്കിയപ്പോൾ മഞ്ഞപ്പടയുടെ കളിയിലും മികവ് പ്രകടമായി. അതിന്റെ പ്രതിഫലനം എന്നോണം വീനീഷ്യസ് ജൂനിയർ ടീമിനെ മുന്നിലെത്തിച്ചെന്ന് തോന്നി. എന്നാൽ വാർ പരിശോധന വില്ലനായപ്പോൾ ഗോൾ നിഷേധിച്ചു. പന്ത് സ്വീകരിക്കുമ്പോൾ വിനീഷ്യസ് ജൂനിയർ ഓഫ്‌സൈഡ് ആയിരുന്നു. ബ്രസീലിന്റെ അടുത്ത മത്സരം കാമറൂണുമായിട്ടാണ്. ഇതിൽ സമനില പിടിച്ചാൽ പോലും കാനറികൾക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറാം.

ബ്രസീൽ പ്ലേയിംഗ് ഇലവൻ – അലിസൺ, മിലിറ്റോ, ടി സിൽവ, മാർക്വിനോസ്, സാന്ദ്രോ, ഫ്രെഡ്, കാസെമിറോ, പാക്വെറ്റ, റാഫിൻഹ, വിനീഷ്യസ് ജൂനിയർ, റിച്ചാർലിസൺ.

സ്വിറ്റ്‌സർലൻഡ് പ്ലേയിംഗ് ഇലവൻ: സോമർ; വിഡ്മർ, അകാൻജി, എൽവേദി, റോഡ്രിഗസ്; ഫ്രൂലർ, ക്‌സാക്ക, റൈഡർ, സോവ്; എംബോലോ, വർഗാസ്.

 

Tags: brazilfifa worldcup 2022
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies