ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വാഹനമിടിച്ച് മൂന്ന് മാദ്ധ്യമ പ്രവർത്തകർ മരിച്ചു. മാദ്ധ്യമ പ്രവർത്തകർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു. വിദിഷ പ്രസ് ക്ലബ് പ്രസിഡൻറ് രാജേഷ് ശർമ, മാദ്ധ്യമപ്രവർത്തകരായ സുനിൽ ശർമ, നരേന്ദ്ര ദീക്ഷിത് എന്നിവരാണ് മരിച്ചത്.സലാമത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ലംബാഖേഡയ്ക്ക് സമീപമാണ് സംഭവം.
ബൈക്കിൽ ഭോപാലിൽ നിന്ന് വിദിഷയിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.മൂന്നുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാദ്ധ്യമ പ്രവർത്തകരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments