കിലോയ്ക്ക് 85,000 രൂപ.. ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിലോയ്‌ക്ക് 85,000 രൂപ.. ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

പച്ചക്കറിയുടെ തീ വിലയെക്കുറിച്ച് എന്നും ചർച്ച ചെയ്യുന്നവരാണ് നമ്മൾ
ഈ തീവില എന്ന് പറഞ്ഞാൽ എത്ര വരും. 85,000 രൂപ..? ഏയ് അത്രയും ഉണ്ടെങ്കിൽ ഒരു ലോഡ് പച്ചക്കറി വാങ്ങാം. ഞാൻ പറഞ്ഞത് ഒരു ലോഡ് പച്ചക്കറിയുടെ അല്ല, ഒരു കിലോയുടെ വിലയാണ്. ഞെട്ടണ്ട…, ലോകത്തെ ഏറ്റവും വിലയേറിയ പച്ചക്കറിയെക്കുറിച്ച് ഒന്ന് അറിയാം

ഹോപ് ഷൂട്ട്സ് എന്ന പച്ചക്കറിയ്‌ക്കാണ് കിലോയ്‌ക്ക് 85,000 രൂപ വിലയുള്ളത്. അന്താരാഷ്‌ട്ര വിപണിയിൽ ഒരു ലക്ഷം രൂപവരെ വിലവരും . ഹോപ് എന്ന വള്ളിച്ചെടിയിൽ ഉണ്ടാകുന്ന പച്ചക്കറിയാണ് ഹോപ് ഷൂട്ട്സ്. ഹ്യൂമുലസ് ലൂപുലസ് എന്നാണ് ഈ ചെടിയുടെ ശാസ്ത്ര നാമം.

അമേരിക്കയാണ് ഹോപ് ഷൂട്ട്സിന്റെ ജന്മദേശം എന്നാണ് പറയപ്പെടുന്നത്. ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലും, അമേരിക്കയിലും അധികമായി ഇത് കൃഷി ചെയ്യാറുണ്ട്. തണുപ്പ് കാലത്ത് വളരുന്ന ഇതിനെ ശീതകാല പച്ചക്കറിയായാണ് കണക്കാക്കുന്നത്.

കഞ്ചാവ് ചെടിയുടെ ഗണത്തിൽപ്പെടുന്ന ഹോപ് ലഹരിയാണെന്നായിരുന്നു ആദ്യ കാലങ്ങളിൽ വിശ്വസിച്ചിരുന്നത്. എന്നാൽ പിന്നീട് ഇതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞതോടെ കൃഷി ചെയ്യാനും ഉപയോഗിക്കാനും ആരംഭിച്ചു. ആറ് മീറ്റർ ഉയരത്തിൽ വളരുന്ന ഹോപ് ചെടിയുടെ ആയുസ്സ് 20 വർഷമാണ്.

ഹോപ് ഷൂട്ട്സിന്റെ പൊന്നും വിലയ്‌ക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. പ്രധാനമായും കൃഷി ചെയ്യാനും വിളവെടുപ്പിനും നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഹോപ് ഷൂട്ട്സിനെ ഇത്ര വിലയേറിയത് ആക്കുന്നത്.

സാധാരണ പച്ചക്കറികളെക്കാൾ പോഷകമൂല്യങ്ങൾ അടങ്ങിയ ഈ പച്ചക്കറി മരുന്ന് നിർമ്മിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ പച്ചക്കറികൾ പോലെ വിപണിയിൽ ഹോപ് ഷൂട്ട്സ് അത്ര സുലഭമല്ല. ഹോപ് ഷൂട്ട്സിന് വലിപ്പവും ഭാരവും കുറവാണ്. ഒരു കിലോ ലഭിക്കണമെങ്കിൽ 200 ഓളം ഹോപ് ഷൂട്ട്സ് ആവശ്യമാണ്.

ചെടി നട്ടു കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് ഹോപ് ഷൂട്ട്സ് ഉണ്ടാകുക. ഇവ വിളവെടുക്കുന്നതിലും ശ്രദ്ധ പുലർത്തണം. യന്ത്രങ്ങൾ ഉപയോഗിച്ച് ഹോപ് ഷൂട്ട്സ് വിളവെടുക്കുക പ്രയാസമാണ്. അതിനാൽ തൊഴിലാളികളെ ഉപയോഗിച്ചാണ് പച്ചക്കറി വിളവെടുക്കുക.

ബിയറുൾപ്പെടെയുള്ള മദ്യം നിർമ്മിക്കാൻ ഈ ഹോപ്സ് ചെടിയും ഇതിന്റെ പൂവും ഉപയോഗിക്കുന്നു. ആന്റിബോഡികൾ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ഹോപ് ഷൂട്ട്സ്. അതുകൊണ്ടു തന്നെ ക്ഷീണം, സമ്മർദ്ദം, ശ്രദ്ധക്കുറവ്, നാഡികൾ സംബന്ധമായ അസുഖങ്ങൾക്ക് എന്നിവയ്‌ക്ക് ഉത്തമമാണ് ഹോപ് ഷൂട്ട്സ്.

ഈ വില കൂടിയ പച്ചക്കറി നമ്മുടെ രാജ്യത്തും കൃഷി ചെയ്തിരുന്നു. ഹിമാചൽ പ്രദേശിലെ ചില ഭാഗങ്ങളിലായിരുന്നു ഇത് കൃഷി ചെയ്തിരുന്നത്. എന്നാൽ വിപണി ലഭിക്കാത്തതും, വിലയും, പരിപാലിക്കാനുള്ള പ്രയാസവും അതിവേഗം ഈ കൃഷി അപ്രത്യക്ഷമാകാൻ കാരണമായി. ബിഹാറിലെ ഔറംഗബാദിൽ ഈ പച്ചക്കറി കൃഷി ചെയ്തിരുന്നതായും വിവരമുണ്ട്.

ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies