ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി വൈഎസ് ശർമിള അറസ്റ്റിൽ; വാഹനം ക്രെയിനുപയോഗിച്ച് തൂക്കിയെടുത്ത് പോലീസ്; സംഭവം കെസിആറിനെതിരായ പ്രതിഷേധ റാലിക്കിടെ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി വൈഎസ് ശർമിള അറസ്റ്റിൽ; വാഹനം ക്രെയിനുപയോഗിച്ച് തൂക്കിയെടുത്ത് പോലീസ്; സംഭവം കെസിആറിനെതിരായ പ്രതിഷേധ റാലിക്കിടെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2022, 10:40 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: വൈഎസ്ആർ തെലങ്കാന പാർട്ടി പ്രസിഡന്റ് വൈഎസ് ശർമിള അറസ്റ്റിൽ. പോലീസിന്റെ കൃത്യനിർവഹണത്തെ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് അറസ്റ്റിലായ ശർമിള.

തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ വസതിയിലേക്ക് പ്രതിഷേധ റാലി നടത്തുന്നതിനിടെയാണ് സംഭവം. ടിആർഎസ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്നതായി ആരോപിച്ച കാറിലാണ് ശർമിള പ്രതിഷേധത്തിനെത്തിയത്.  നരസംപേട്ട എംഎൽഎ പെഡ്ഡി സുദർശനെതിരെ ശർമിള നടത്തിയ പരാമർശത്തിൽ പ്രകോപിതരായാണ് ടിആർഎസ് പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് വിവരം. ശർമിള നടത്തി വരികയായിരുന്ന പദയാത്ര തെലങ്കാനയിലെ വാറങ്കലിൽ എത്തിയപ്പോഴാണ് ടിആർഎസ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് കെസിആറിന്റെ വസതിക്ക് നേരെ തകർന്ന വാഹനവുമായി ശർമിള പോകുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.

മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള യാത്രക്കിടെ രാജ്ഭവൻ റോഡിലെത്തിയപ്പോൾ ശർമിളയെ പോലീസ് തടഞ്ഞു. കാറിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ശർമിള വിസമ്മതിച്ചു. ഇതോടെ കാർ ഒരു ക്രെയിൻ ഉപയോഗിച്ച് തൂക്കിയെടുത്താണ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. കാറിനുള്ളിൽ ശർമിള ഉണ്ടായിരുന്നു.

തുടർന്ന് രണ്ട് കിലോ മീറ്റർ അകലെയുള്ള സഞ്ജീവ റെഡ്ഡി നഗർ പോലീസ് സ്‌റ്റേഷനിലേക്ക് ശർമിളയെ കൊണ്ടുപോയി. ഇവിടെയെത്തിയിട്ടും കാറിൽ നിന്ന് പുറത്തിറങ്ങാൻ ശർമിള തയ്യാറായിരുന്നില്ല. പോലീസ് നപടിയെ അതിരൂക്ഷമായി ശർമിള ചോദ്യം ചെയ്തു. എങ്ങനെയാണ് പോലീസിന് പദയാത്ര തടയാൻ സാധിച്ചതെന്നും സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുവെന്ന ഒറ്റക്കാരണത്താലാണോ തടയുന്നത് എന്നും ശർമിള ചോദിച്ചു. ശർമിളയുടെ അമ്മ വൈഎസ് വിജയമ്മയെ പോലീസ് ഇതിനിടെ വീട്ടുതടങ്കലിലാക്കി.

തെലങ്കാനയിൽ ശർമിള നയിക്കുന്ന വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ പദയാത്ര 3,500 കിലോമീറ്റർ പിന്നിട്ടിരുന്നു. കെസിആർ സർക്കാർ അഴിമതി നടത്തുകയാണെന്ന വിമർശനമാണ് ശർമിള പദയാത്രയിൽ ഉന്നയിച്ചിരുന്നത്. തിങ്കളാഴ്ച നടന്ന ടിആർഎസ് പ്രവർത്തകരുമായി സംഘർഷം നടന്നതിന് പിന്നാലെ പദയാത്ര പോലീസ് താത്കാലികമായി അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇതിന് ശേഷവും പ്രതിഷേധ റാലിയുമായി എത്തിയതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

Tags: andhra
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies