ക്രൈസ്റ്റ്ചർച്ച്: മൂന്നാം ഏകദിനം മഴകളിമുടക്കിയതോടെ പരമ്പര ന്യൂസിലാന്റിന് സ്വന്തമായി. ഇന്ത്യയ്ക്കെതിരായ പരമ്പര 1-0നാണ് ന്യൂസിലാന്റ് സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തിൽ ജയം അനായാസം നേടുമെന്ന ഘട്ടത്തിൽ നിൽക്കേയാണ് മഴ വില്ലനായത്. ഇന്ത്യയെ 219ന്എറിഞ്ഞിട്ട ന്യൂസിലാന്റ് 18 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടത്തിൽ 104 എന്ന നിലയിൽ എത്തിനിൽക്കേയാണ് മഴ ആരംഭിച്ചത്.
ഓപ്പണർ ഫിൻ അലൻ 54 പന്തിൽ 57 റൺസ് നേടിയപ്പോൾ ഡെവൺ കോൺവോയ് 51 പന്തിൽ 38 റൺസുമായി മികച്ച പിന്തുണ നൽകി. അലൻ പുറത്തായ ശേഷം നായകൻ കെയ്ൻ വില്യംസൺ ക്രീസിലുള്ളപ്പോഴാണ് മഴയെത്തിയത്. ഇന്ത്യയ്ക്കായി കിവീസിന്റെ ഏകവിക്കറ്റ് വീഴ്ത്തിയത് ഉമ്രാൻ മാലിക്കാണ്.
ആദ്യ ഏകദിനത്തിൽ ന്യൂസിലാൻറ് ഏഴ് വിക്കറ്റിനാണ് ജയിച്ചത്. രണ്ടാമത്തേതും മൂന്നാമത്തേതും മഴമൂലം മുടങ്ങിയതോടെയാണ് ആതിഥേയർ 1-0ന് സ്വന്തം മണ്ണിൽ പരമ്പര സ്വന്തമാക്കിയത്.
Comments