മലപ്പുറം:കള്ളക്കടത്ത് സ്വർണം കവർച്ച നടത്തുന്ന സംഘം മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിൽ.കേരള തമിഴ്നാട് ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ അഞ്ചുപേരാണ് പിടിയിലായത്.
കൊപ്പം മുതുതല സ്വദേശി കോരക്കോട്ടിൽ മുഹമ്മദ് റഷാദ്(30), കൂടല്ലൂർ സ്വദേശി ചോടത്ത് കുഴിയിൽ അബ്ദുൾ അസീസ് (31), മാറഞ്ചേരി സ്വദേശി കൈപ്പള്ളിയിൽ മുഹമ്മദ് ബഷീർ (40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക്(27), ചാവക്കാട് മുതുവറ്റൂർ സ്വദേശി കുരിക്കലകത്ത് അൽതാഫ്ബക്കർ(32)എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ 26ന് വിദേശത്ത് നിന്ന് കോയമ്പത്തൂർ എയർപോർട്ടിൽ ഇറങ്ങി നാട്ടിലേക്ക് വരുന്ന വഴി കാസർകോട് സ്വദേശികളുടെ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോഗ്രാം സ്വർണം കവർച്ച നടത്താനായാണ് സംഘം രണ്ട് കാറുകളിലായെത്തിയത്. ഇതിനിടെ വലയിലാവുകയായിരുന്നു.
Comments