'ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു'; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആ കുട്ടികള്‍ എന്നോട് എംഡിഎംഎ വേണോ എന്ന് ചോദിച്ചു’; ജനം ടിവിയോട് അനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 07:43 pm IST
FacebookTwitterWhatsAppTelegram

സ്‌കൂളിൽ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരുപറ്റം വിദ്യാർത്ഥികൾ മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് തന്നോട് ചോദിച്ചുവെന്ന് ബാലതാരം മീനാക്ഷി. ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’ എന്ന പരിപാടി പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിരം സ്കൂളിൽ നടക്കവെയാണ് മീനാക്ഷി തന്റെ അനുഭവം വിദ്യാർത്ഥികളുടെ മുന്നിൽ തുറന്നു പറഞ്ഞത്.

‘വിജയ് യേശുദാസ് നായകനായ “ക്ലാസ് ബൈ എ സോൾജിയർ” എന്ന ചിത്രത്തിലാണ് ഞാനിപ്പോൾ അഭിനയിക്കുന്നത്. ലഹരി ഉപയോ​ഗത്തെപ്പറ്റി പറയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിം​ഗ് ഒരു ദിവസം സ്‌കൂളിൽ നടക്കുകയായിരുന്നു. കുട്ടികൾക്കൊപ്പം ഞാൻ കളിച്ചും ചിരിച്ചും നടന്നു. ഈ സമയം പ്ലസ് വൺ, പ്ലസ് ടു-വിൽ പഠിക്കുന്ന കുറേ ആൺകുട്ടികൾ എന്റെ അടുത്ത് വന്ന് കുറച്ച് എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു’.

വീഡിയോ കാണാം,ക്ലിക്ക് ചെയ്യുക

‘അവർ ഒരുപക്ഷെ തമാശയ്‌ക്ക് ചോദിച്ചതാവാം. അന്ന് എംഡിഎംഎ എന്ന് ഞാൻ കേട്ടിട്ടില്ല. “എം ആന്റ് എം” എന്ന ചോക്ലേറ്റ് ആണെന്നാണ് ഞാൻ കരുതിയത്. അവർ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, “ഓ..നിങ്ങളുടെ കയ്യിലുണ്ടോ? എങ്കിൽ തന്നോളൂ..”. പെട്ടന്ന് അവർ അത്ഭുതപ്പെട്ടു. കുറച്ചു കഴിഞ്ഞ് കുട്ടികൾ എന്റെ അടുത്ത് വന്ന് ചോദിച്ചു, “നീ എന്താണെന്ന് ഓർത്തിട്ടാ വേണമെന്ന് പറഞ്ഞത്” എന്ന്. ഇവിടെ എംഡിഎംഎയുടെ ഉപയോഗത്തിനെതിരെ ക്ലാസ് എടുക്കുന്നത് കേട്ടപ്പോൾ ഈ അനുഭവമാണ് എനിക്ക് ഓർമ്മ വന്നത്. ഇപ്പോഴത്തെ ജനറേഷൻ ലഹരിക്കടിമപ്പെട്ട് വിവരക്കേട് കാണിക്കുമ്പോൾ തന്നെ, മറുവശത്ത് വലിയ ഒരു ശതമാനം സമൂഹത്തെപ്പറ്റി നല്ല വിവരമുള്ളവരാണ്. നമ്മുടെ ജനറേഷനാണ്, നമുക്ക് വേണ്ടിയും നമ്മുടെ സമൂഹത്തിന് വേണ്ടിയും ലഹരി ഉപയോഗത്തിനെതിരെ നമുക്ക് ഒരുമിച്ച് മുമ്പോട്ട് പോകാം’ എന്നും മീനാക്ഷി പറഞ്ഞു.

Tags: DrugsJanam TVorumikkam namukk makkalkkaiMeenakshi Anoop
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies