ബെർലിൻ: ആശുപത്രിയിലെ വെന്റിലേറ്റർ ഓഫ് ചെയ്ത വയോധിക പിടിയിലായി. ജർമനിയിലെ മാൻഹെമിലാണ് സംഭവം.72 കാരിയായ സ്ത്രീ രണ്ട് തവണയാണ് ഓരേ മുറിയിൽ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്തത്.തനിക്ക് വെന്റിലേറ്ററിന്റെ ശബ്ദം കേൾക്കുന്നത് ഇഷ്ടമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞായിരുന്നു സംഭവം.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രോഗിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ആദ്യത്തെ തവണ വെന്റിലേറ്റർ ഓഫ് ചെയ്തപ്പോൾ ആശുപത്രി അതികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രണ്ടാമതും ഇവർ ഉപകരണം നിർത്തുകയായിരുന്നു. സ്ത്രീക്കെതിരെ നരഹത്യശ്രമത്തിന് കേസെടുത്തു.
അതേസമയം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗിയുടെ നിലഗുരുതരമായി തുടരുകയാണ്. രണ്ട് തവണ ഉപകരണം ഓഫ് ചെയ്തത് അവരുടെ ആരോഗ്യനിലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments