മുംബൈ: ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കഴുത്തറത്ത് കൊന്ന സംഭവത്തിൽ 15 കാരൻ പിടിയിൽ. മഹാരാഷ്ട്രയിലെ കല്യാണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്നലെ കല്യാൺ റെയിൽവേസ്റ്റേഷന് സമീപമുള്ള കല്യാണി വെസ്റ്റ് മേഖലയിലെ ഒരു റസിഡന്‍ഷ്യല്‍ സൊസൈറ്റി വളപ്പില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
അന്വേഷണത്തിൽ പതിനഞ്ചുകാരനാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവുമായി രണ്ട് ദിവസം മുൻപ് വഴക്കിട്ടിരുന്നതായും തന്നെ മർദ്ദിച്ചതായും കുട്ടി വെളിപ്പെടുത്തി. ഇതിൽ വൈരാഗ്യമായതോടെ പെൺകുട്ടിയെ പീഡിപ്പിച്ച് കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് 9 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയായിരുന്നു.
15 കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
Comments