ശ്രദ്ധയെ 35 കഷ്ണങ്ങളാക്കിയെങ്കിൽ നിന്നെ ഞാൻ 70 കഷ്ണങ്ങളാക്കും; യുവതിയെ ക്രൂരമായി പീഡിപ്പിച്ച് മതംമാറ്റാൻ ശ്രമം; പങ്കാളിക്കെതിരെ പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രദ്ധയെ 35 കഷ്ണങ്ങളാക്കിയെങ്കിൽ നിന്നെ ഞാൻ 70 കഷ്ണങ്ങളാക്കും; യുവതിയെ ക്രൂരമായി പീഡിപ്പിച്ച് മതംമാറ്റാൻ ശ്രമം; പങ്കാളിക്കെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 11:34 pm IST
Minor child

Minor child

FacebookTwitterWhatsAppTelegram

മുംബൈ : രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാൽക്കർ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് സമാനമായ സംഭവങ്ങളും പീഡനങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്‌ട്രയിൽ യുവതിയെ പങ്കാളി ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ധൂലെയിലാണ് സംഭവം. തന്റെ ലിവ് ഇൻ പാർട്ണറായ അർഷാദ് സലിം മാലിക്കിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അനുസരിച്ചില്ലെങ്കിൽ ശ്രദ്ധ വാൽക്കറെപ്പോലെ വെട്ടിക്കൊന്ന് കഷ്ണമാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

നവംബർ 29 നാണ് അർഷാദ് സലീം മാലിക്കിനെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. 2021 മുതൽ ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്. യുവതി നേരത്തെ വിവാഹിതയാണ്. ആ വിവാഹത്തിൽ ഒരു കുഞ്ഞുമുണ്ട്. എന്നാൽ 2019 ൽ നടന്ന അപകടത്തിൽ ഇവരുടെ ഭർത്താവ് മരണപ്പെട്ടു. ഇതിന് ശേഷമാണ് ഇവർ അർഷാദിനെ കണ്ടുമുട്ടിയത്. ഹർഷൽ മാലിയെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. ബന്ധം സ്ഥാപിച്ച ശേഷം ഇയാൾ ധൂലെയിലെ ഒരു ഗ്രാമത്തിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. ലിവ് ഇൻ ബന്ധനത്തിന് സത്യവാങ്മൂലം തയ്യാറാക്കാൻ എത്തിയപ്പോഴാണ് യുവാവിന്റെ യഥാർത്ഥ പേര് അർഷാദ് സലിം മാലിക് എന്നാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ധാരാശിവിലാണ് പിന്നീട് ഇവർ താമസിച്ചത്.

അർഷാദ് തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. കുഞ്ഞിനെ മതംമാറ്റാനും ഇയാൾ ശ്രമിച്ചു. അർഷാദിന്റെ പിതാവും യുവതിയോട് മോശമായി പെരുമാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ യുവതിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. അപ്പോഴെല്ലാം അർഷാദ് ഉപദ്രവം തുടർന്നു. സൈലൻസർ വച്ച് പൊള്ളിച്ചും ശാരീരികമായി ഉപദ്രവിച്ചുമായിരുന്നു ഭീഷണി.

ഇതിനെ എതിർക്കാൻ ശ്രമിച്ചപ്പോൾ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയത് പോലെ നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.ശ്രദ്ധയെ 35 കഷ്ണമാണ് ആക്കിയതെങ്കിൽ നിന്ന് 70 കഷ്ണമാക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നുണ്ട്.

Tags: Mumbaiforced conversionപീഡനം
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies