വാഷിംഗ്ടൺ: എത്ര അന്വേഷിട്ടും ജോലി ഒന്നും ശരിയാകാത്തവരെ ഞെട്ടിച്ച ഒരു പരസ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. ആകർഷകമായ ശമ്പളം തന്നെയാണ് ഇതിന്റെ പ്രത്യേകത. എന്താണ് ജോലിയെന്നല്ലേ ?എലിയെ പിടിക്കുക. അതും 1.13 കോടി രൂപ ശമ്പളത്തിലാണ് എലിയെ പിടികൂടേണ്ടത്. ന്യൂയോർക്ക് സിറ്റി മേയറാണ് ഈ പരസ്യത്തിന് പിന്നിൽ.
ന്യൂയോർക്കിൽ ഏകദേശം 1.8 കോടി എലികൾ എങ്കിലും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവയെ ഇല്ലാതാക്കാനാണ് മേയർ ജോലിക്കാരനെ തിരയുന്നത്. തിരഞ്ഞെടുക്കപ്പെടുന്നയാൾ നഗരത്തിലെ എലിശല്യം ഇല്ലാതാക്കുന്നതിന് വേണ്ടി പദ്ധതികൾ തയ്യാറാക്കണം. പ്രോജക്ട് മാനേജ്മെന്റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആർക്കും അപേക്ഷിക്കാൻ അർഹതയുണ്ട് എന്നാണ് മേയർ എറിക് ആഡംസ് പറയുന്നത്.
എലികൾക്കെതിരായ പോരാട്ടത്തെ കുറ്റകൃത്യങ്ങൾക്കും അസമത്വത്തിനും എതിരായ പോരാട്ടത്തിന്റെ അതേ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത് എന്നും അവ ഇല്ലാതായാലേ മനുഷ്യന് സമാധാനമായി നഗരത്തിൽ ജീവിക്കാൻ സാധിക്കൂ എന്നും മേയർ പറയുന്നു. നിരവധി പേരാണ് ജോലിക്കായി ഇപ്പോൾ തന്നെ അപേക്ഷിച്ചിരിക്കുന്നത്.
Comments